ഉടച്ചുവാര്‍ക്കല്‍ നടക്കുന്ന പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിലും ടീമിലും പുതിയ നിയമനം. ടീം ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയ മിക്കി ആര്‍തറിന് പകരം പുതിയൊരാളെ നിയമിച്ച് പാക് ബോര്‍ഡ്. മുന്‍താരവും കമന്റേറ്ററുമായ മുഹമ്മദ് ഹഫീസാണ് പുതിയ ഡയറക്ടര്‍. തോല്‍വികളില്‍ നിന്ന് കരകയറ്റി ടീമിനെ പഴയ പ്രതാപത്തിലേക്ക് എത്തിക്കുകയാണ് ഡയറക്ടറുടെ ഉത്തരവാദിത്തം.
ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ മുഴുവന്‍ പരിശീലകരെയും സ്റ്റാഫിനെയും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമനം നടത്തിയത്. നിലവില്‍ പരിശീലകരെ നിയമിച്ചിട്ടില്ല. ഓസ്‌ട്രേലിയന്‍ പരമ്പരയ്‌ക്ക് മുന്നോടിയായ പരിശീലകരെ പ്രഖ്യാപിച്ചേക്കും.
നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലകര്‍ തുടരുമെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ബൗളിംഗ് കോച്ച് മോര്‍ണെ മോര്‍ക്കല്‍ ലോകകപ്പിലെ പുറത്താകലിന് പിന്നാലെ രാജിവച്ചിരുന്നു. ഇന്നലെ ക്യാപ്റ്റന്‍ ബാബര്‍ അസം രാജി പ്രഖ്യാപിച്ചിരുന്നു. നേരത്തെ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ഭാഗമായിരുന്ന ഹഫീസ് ആ സ്ഥാനം രാജിവച്ചിരുന്നു.