ഇസ്ലാമിന്റെ മുന്നിൽ മുട്ടിലിഴയുക എന്നത് ഇടതുകളുടെ ഇരട്ടത്താപ്പ്; മതം പറഞ്ഞ് വന്ന എം.ബി രാജേഷിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ആരിഫ് ഹുസൈൻ
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ഇസ്ലാമിന്റെ മുന്നിൽ മുട്ടിലിഴയുക എന്നത് ഇടതുകളുടെ ഇരട്ടത്താപ്പ്; മതം പറഞ്ഞ് വന്ന എം.ബി രാജേഷിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ആരിഫ് ഹുസൈൻ

Janam Web Desk by Janam Web Desk
Nov 16, 2023, 03:44 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യ-ന്യൂസിലൻഡ് മത്സരത്തിൽ മിന്നും വിജയം സ്വന്തമാക്കി ഇന്ത്യ ഫൈനലിൽ കയറിയ സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. കളിയിൽ മികച്ച പ്രകടനം കാഴ്ച വച്ച വിരാട് കോഹ്‍ലിയെയും ഷമിയേയും അനുമോദിച്ച് മനോഹരമായ കുറിപ്പുകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യയുടെ വിജയം ഒരേ മനസോടെ ക്രിക്കറ്റ് പ്രേമികൾ അഘോഷമാക്കുമ്പോൾ മതം ചർച്ചയാക്കി ലോകകപ്പിന്റെ ശോഭ കെടുത്താനും ജനങ്ങളെ ഭിന്നിപ്പിക്കാനും ശ്രമിക്കുകയാണ് ഇടത് സൈബർ ഇടങ്ങൾ. എം.ബി രാജേഷിനെ പോലുള്ള ഇടത് മന്ത്രിമാരടക്കമാണ് മതം അയുധമാക്കി സമൂഹമാദ്ധ്യമങ്ങളിൽ ഭിന്നിപ്പിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനെതിരെ ശക്തമായ ഭാഷയിൽ വിമർശിച്ച് രം​ഗത്തു വന്നിരിക്കുകയാണ് എക്സ് മുസ്ലീം ആക്ടിവിസ്റ്റ് ഡോ. ആരിഫ് ഹുസൈൻ.

ആരിഫ് ഹുസൈനിന്റെ വാക്കുകൾ,

തിരിച്ചടിക്കുന്ന മതബോധം… പ്രിയപ്പെട്ട എം.ബി രാജേഷ് അറിയാൻ,
ക്രിക്കറ്റ് എനിക്ക് ഇഷ്ടമായിരുന്നു…
ഞാൻ പണ്ട് സ്ഥിരമായി കളികാണുമായിരുന്നു…
പക്ഷേ, എന്റെ കുട്ടിക്കാല ഹീറോകളായ സച്ചിനും ദ്രാവിഡും ജഡേജയും അസറുദീനും ഗാംഗുലിയും…പിന്നെ അഫ്രീദി, ജോണ്ടി റോഡ്‌സ്, ലാറ, ഇന്സാമാമുൽ ഹഖ്, അക്തർ, പോണ്ടിങ്, ഷെയ്ൻ വോൺ… അങ്ങനെ ഉള്ള കുറെ താരങ്ങൾ കളം ഒഴിഞ്ഞതോടെ കളിക്കമ്പം കുറഞ്ഞു. ഒപ്പം കളിയിലെ അഴിമതി വാർത്തകളും. കൂടാതെ പല പാകിസ്താൻ കളിക്കാരും തികഞ്ഞ തീവ്രവാദികളും ആയതോടെ ക്രിക്കറ്റ് മടുത്തു.

ഇൻസമാം, അക്തർ, ഒക്കെ ഇന്ന് ഗസ്വ ഹിന്ദ് പ്രചരിപ്പിക്കുന്ന വെറും മദ്രസ്സ ജീവികൾ മാത്രമാണ്. ധോണിക്കോ കോഹ്‍ലിക്കൊ ഒന്നും തന്നെ ആ കമ്പം തിരികെ കൊണ്ടുവരാൻ സാധിച്ചില്ല. വല്ലപ്പോഴും ഒക്കെ തരം കിട്ടിയാൽ, ടെലിവിഷൻ സ്‌ക്രീനിന്റെ മുന്നിൽ പെട്ടുപോയാൽ കാണും. വല്ല ബാർബർ ഷോപ്പിലോ, കഫറ്റീരിയയിലോ, ഷോഡക്കടയിലോ. പിന്നെ മികച്ച ഷോട്ടുകൾ, ക്യാച്ചുകൾ ഒക്കെ റീൽസായി വരുമ്പോളും കാണും. അത്ര തന്നെ. പറഞ്ഞു വന്നത്, അക്കാലങ്ങളിൽ എല്ലാം ക്രിക്കറ്റിൽ ഒരു രാഷ്‌ട്രീയമോ മതമോ ശ്രദ്ധയിൽ പെട്ടിരുന്നില്ല. എന്നാൽ, ഇന്നിപ്പോ ക്രിക്കറ്റ് ആയിക്കോട്ടെ ഫുട്ബാൾ ആയിക്കോട്ടെ ചില ആളുകൾക്ക് അത് അവരുടെ മതം വളർത്താനുള്ള വേദിയാക്കി മാറ്റാൻ ആണ് താല്പര്യം. ഫുട്ബാളിലാണ് അത് ആദ്യം ഞാൻ ശ്രദ്ധിച്ചത്.

ഒടുവിൽ ഖത്തറിൽ നടന്ന ലോകകപ്പ്. അത് ഫുട്ബോളിന്റെ നാഴികക്കല്ല് എന്നതിനേക്കാളുപരി, അതിലെ ഗോൾമഴയുടെ കണക്കിനേക്കാളുപരി
അറിയപ്പെട്ടത് സാക്കിർ നായിക്കിന്റെ പ്രസംഗം കേട്ട് ഇസ്ലാമിലേക്ക് കടന്നു വന്ന വിദേശികളുടെ എണ്ണത്തിന്റെ പേരിൽ ആയിരുന്നു. അതിൽ ചില രാജ്യങ്ങൾ, മൊറോക്കോ ഒക്കെ ജയിച്ച നേരം അറിയപ്പെട്ടത് അത് മുസ്ലിങ്ങളുടെ വിജയമായി ആയാണ്. അന്നും അതിനെ അനുകൂലിച്ചവർ ഇവിടത്തെ പുരോഗമനം പറയുന്ന ഇടതാണ്. പട്ടിണിയിൽ നിന്നും കരകയറിയ ആഫ്രിക്കൻ രാജ്യത്തിന് തെറ്റുചെയ്യുന്ന നായാടികൾക്ക് എന്തും ആവാം എന്ന ലോജിക്കിൽ. അത് പറയുന്നതിൽ തെറ്റില്ല എന്ന് വരെ വാദിച്ചു കളഞ്ഞു അവർ. എന്നാൽ, അത് ശരിയല്ല എന്ന് നമ്മൾ പറഞ്ഞു കൊണ്ടിരുന്നു. അത് ചെയ്‌താൽ, വേറെ ചിലർക്കും അത് ചെയ്യാനുള്ള പ്രചോദനമാകും എന്ന് പറഞ്ഞു.

അതുപിന്നെ കളിക്കളത്തിൽ പള്ളിയും അമ്പലവും പണിയുന്നതിലേക്ക് എത്തിക്കും കാര്യങ്ങൾ എന്ന് പറഞ്ഞു. ചിലരെ രാജ്യദ്രോഹികൾ ആക്കുന്നതിലേക്ക് എത്തിക്കും കാര്യങ്ങൾ എന്ന് കാറിപ്പറഞ്ഞു. കേട്ടില്ല… പകരം എന്നെ സംഘി ആക്കി. ഞാൻ സംഘി ആയി. അവസാനം നമ്മൾ കണ്ടത്, ക്രിക്കറ്റ് സ്റ്റേഡിയതിൽ മുഴങ്ങിയ അള്ളാഹു അക്ബറും, നിസ്കാര മുറയും, പിന്നെ ജയ് ശ്രീറാമും ആണ്. അതിന്റെ പേരിൽ ഉള്ള നിലവിളിയാണ്. പക്ഷേ ഇപ്പൊ പരാതി അള്ളാഹു അക്ബർ വിളിച്ചതോ, മതം വച്ചുള്ള വീമ്പുപറച്ചിൽ നടന്നതോ, കളിക്കിടെ പോലും നടന്ന മത പരിവർത്തന നീക്കങ്ങളോ അല്ല. ജയ്‌ശ്രീരാം വിളിച്ചത് മാത്രം ആണ്. ഇതാണ് ഇവിടത്തെ ഇടതുകളുടെ ഇരട്ടത്താപ്പ്. കപട പുരോഗമനവാദികളുടെ തനിറം ഇതാണ്. ഇസ്ലാമിന്റെ മുന്നിൽ മുട്ടിലിഴയുക എന്നത്.

എന്നാൽ ഞാൻ പറയുന്നു. ഇസ്ലാമിനെ പോലെ കൂതറയായി കാര്യങ്ങൾ ചെയ്യാൻ ഇവിടെ ഹിന്ദുക്കളെയോ ക്രിസ്ത്യാനിയെയോ ബുദ്ധനെയോ ജൂതനെയോ പഴ്‌സിയെയോ ജിംബൂംബായെയോ നിങ്ങൾക്ക് കിട്ടില്ല. എന്നാൽ ഹിന്ദുത്വവാദികളെ കിട്ടും. അവർ ഹിന്ദുമതത്തിന്റെ വിശ്വാസ പ്രമാണങ്ങൾ വച്ച് ഇസ്ലാമിനെ പ്രതിരോധിക്കും. അള്ളാഹു അക്ബർ വിളിച്ചാൽ ജയ് ശ്രീറാം വിളിക്കും. ക്രീസിൽ നിസ്കരിച്ചാൽ അവർ സ്റ്റേഡിയത്തിൽ ഹോമം നടത്തും. മുസ്ലിങ്ങളുടെ മത പ്രകടനപരതക്ക് അവർ അസ്സൽ പാരഡി തന്നെ തീർക്കും. അവസാനം, കളിക്കാൻ വന്നാൽ കളിച്ചിട്ട് പോണം എന്നും പറഞ്ഞുകളയും. അതാണെങ്കിൽ അല്ലാഹു അക്ബർ ടീമിന് ഒരിക്കലും പറയാൻ സാധിക്കുകയുമില്ല. അവർ എക്സ്-അല്ലാഹു അക്ബർ ടീം ആകുന്നത് വരെ. കളി ജയിക്കുന്നത് ഇസ്ലാമിന്റെയും മുസ്ലിമിന്റെയും വിജയമായി ആഘോഷിച്ചാൽ, പരിക്കു പറ്റിയ ബാറ്റ്സ്മാനെ സഹായിച്ചത് കാഫിറുകളുടെ ടീമിലെ ആ പന്തെറിഞ്ഞവൻ മുസ്ലിം ആയതു കൊണ്ടാണ് എന്ന് വാദിച്ചാൽ, കാഫിറുകളുടെ ടീമിലെ മുസ്ലിം കളിക്കാർ എന്നും നോട്ടപ്പുള്ളികൾ ആകും.

ഇന്ത്യ ദാറ്റ് ഈസ് ഭാരതം കളി തോൽക്കുമ്പോൾ ആ മുസ്ലിം ഷമി കുടുങ്ങും. അത് മനപൂർവ്വം കളി തോൽപ്പിക്കുകയാണ് എന്ന ആരോപണം ഉയരും. ഇത് തടയണോ, അതിനുള്ള ആത്മാർത്ഥത ഉണ്ടോ….? ഉണ്ടെങ്കിൽ മുസ്ലിങ്ങളുടെ മത പ്രകടനപരത കുറക്കുക. അതിനെ എതിർക്കേണ്ടിടത്ത് തുറന്ന് എതിർക്കാൻ മുന്നോട്ട് വരിക. കളിക്കാൻ വന്നാൽ കളിച്ചിട്ട് പോകുക. ഇത് സംഘി പറയുന്നതിന് മുന്നേ പറയാൻ നിങ്ങൾ തയാറാവുക. നിങ്ങളുടെ ഇരട്ടത്താപ്പ് അട്ടത്ത് കയറ്റിവച്ച് പൂട്ടിടുക. ഇസ്ലാമിനെ മുന്നിൽ കാണുമ്പോൾ മുള്ളിപോകുന്നത് തടയാൻ നല്ല ഡയപ്പർ എങ്കിലും വാങ്ങി ഇടുക.

Tags: Arif Hussain Theruvathmb rajeshMohammed Shami
ShareTweetSendShare

More News from this section

ശുഭപര്യവസാനം!! 18 ദിവസത്തെ ബഹിരാകാശ ദൗത്യം വിജയം;  ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലേക്ക് 

സംസ്ഥാനത്ത് ‘കേരള എഡ്യുക്കേഷൻ റൂളിന്’ പകരം ‘കേരള മുസ്ലീം റൂൾ’; ഇസ്ലാമികവത്കരണം സർക്കാർ ഒത്താശയോടെ; ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് വിഎച്ച്പി

നഗരത്തിൽ വൻ തീപിടിത്തം; പെട്രോൾ പമ്പുകൾക്ക് സമീപമുള്ള ഫർണിച്ചർ കട കത്തിനശിച്ചു; മോഷണശ്രമം സംശയിച്ച് കടയുടമ

2020 ലെ ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം; വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ചൈനയിലേക്ക്

മലപ്പുറത്ത് കോളേജ് വിദ്യാർത്ഥിയുടെ ചിത്രം മോർഫ് ചെയ്ത് ബ്ലാക്മെയിലിം​ഗ്; മുഹമ്മദ് തസ്രീഫ് സ്കൂളിലെ സീനിയ‍ർ;  മൂന്ന് യുവാക്കൾ അറസ്റ്റിൽ

ഇരുമ്പ് തോട്ട വൈദ്യുതി ലൈനിൽ തട്ടി; ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

Latest News

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

ബെംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്ത് വില്പന; 220 ഗ്രാം എംഡിഎംഎയുമായി മൊത്തവിതരണക്കരാൻ പിടിയിൽ

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies