വാട്ട്‌സ്ആപ്പിനെ കൂടുതൽ ജനപ്രിയമാക്കുന്നിതിന് നിരവധി ഫീച്ചറുകളാണ് അടുത്തിടെ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ എന്തെല്ലാമുണ്ടെങ്കിലും ഒരു ചാറ്റിനെ രഹസ്യമായി കാത്ത് സൂക്ഷിക്കാൻ വാട്ട്‌സ്ആപ്പ് മുഖേന സാധിക്കില്ലായിരുന്നു. ഇപ്പോഴിതാ ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് പുതിയ അപ്‌ഡേറ്റ്. ഉപയോക്താക്കൾക്ക് ഇനി മുതൽ രഹസ്യ ചാറ്റുകൾ ലോക്ക് ചെയ്ത് സൂക്ഷിക്കാനാകും. പുതിയ ഫീച്ചർ അവതരിപ്പിച്ചതിലൂടെ കൂടുതൽ സ്വകാര്യതയാണ് മെറ്റ ലക്ഷ്യം വെക്കുന്നത്.
ബീറ്റാ വേർഷനിലായിരുന്നു ആദ്യ ഘട്ട പരീക്ഷണം നടത്തിയത്. ലോക്ക് ചെയ്ത ചാറ്റുകൾ മറയ്‌ക്കുന്നതിനുള്ള എൻട്രി പോയിന്റും ഇതിൽ സജ്ജമാക്കിയിട്ടുണ്ട്. ആൻഡ്രോയിഡിലെ വാട്ട്‌സ്ആപ്പിന്റെ ബീറ്റാ പതിപ്പിൽ ഇനി മുതൽ ലിസ്റ്റ് ചെയ്ത ചാറ്റുകൾ ഹൈഡ് ചെയ്യുന്നതിന് രഹസ്യ കോഡ് സെറ്റ് ചെയ്താൽ മാത്രം മതിയാകും. രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ചാറ്റുകൾ തുറക്കുന്നതിന് ചാറ്റ് ലിസ്റ്റ് താഴേക്ക് സൈ്വപ്പ് ചെയ്താൽ മതി. കോഡ് നൽകിയാണ് ഇവ പിന്നെയും ഹൈഡ് ചെയ്യപ്പെടും.
രഹസ്യ കോഡുകൾ ഉൾപ്പെടുത്തുന്നതിനായി മെനുവിൽ ചാറ്റ് ലോക്ക് സെറ്റിംഗ്‌സ് ഓപ്പൺ ചെയ്യുക. ലോക്ക് ചെയ്യേണ്ട ചാറ്റുകൾ ഹൈഡ് ചെയ്തതിന് ശേഷം രഹസ്യ കോഡ് നൽകാം. ഇതിന് ശേഷം ചാറ്റ് ലിസ്റ്റിൽ ഈ സീക്രട് ലിസ്റ്റുകൾ കാണില്ല. കൂടാതെ സെർച്ച് ചെയ്ത് ഇവ എടുക്കാനാകും. ഇനി ഉപയോക്താക്കൾ രഹസ്യ കോഡ് മറന്നു പോകുകയാണ് എങ്കിൽ സ്വകാര്യതാ ക്രമീകരണങ്ങളിൽ നിന്നും ലോക്ക് ചെയ്ത ചാറ്റുകളുടെ ലിസ്റ്റ് വേഗത്തിൽ റിമൂവ് ചെയ്യുന്നതിന് അനുവദിക്കുന്ന പുതിയ ഫീച്ചറിലേക്കും ആക്‌സസ് ഉണ്ടാകും. വരും ദിവസങ്ങളിൽ ഫീച്ചർ എല്ലാ ഫോണുകളിലേക്കും എത്തുമെന്ന് കമ്പനി പറയുന്നു.















