നവംബറിൽ നിരവധി സിനിമകളാണ് പ്രദർശനത്തിന് എത്തിയത്. ആദ്യവാരം മുതൽ ഓരോ ആഴ്ചയിലും മൂന്ന് സിനിമകൾ വീതമാണ് പ്രദർശനത്തിനെത്തിയത്. വരുന്ന ആഴ്ചകളിലും സൂപ്പർ താര ചിത്രമടക്കം റിലീസിന് തയ്യാറെടുക്കുകയാണ്. തിയറ്റർ റിലീസിന് പുറമേ ഒടിടിയിലും റിലീസ് പെരുമഴയാണ് ഇപ്പോൾ. ഇന്നും നാളെയുമായി നിരവധി ചിത്രങ്ങളാണ് ഒടിടിയിൽ റിലീസിന് ഒരുങ്ങുന്നത്.
മമ്മൂട്ടി നായകനാകുന്ന കണ്ണൂർ സ്‌ക്വാഡ് മുതൽ ലോകേഷ് കനകരാജിന്റെ ലിയോ വരെ നാളെ ഒടിടിയിൽ എത്തും. കന്നടയിൽ നിന്ന് ശിവരാജ് കുമാർ നായകനായെത്തിയ ഗോസ്റ്റും നാളെ എത്തും.
നാളെ ഒടിടിയിലെത്തുന്ന പ്രധാന ചിത്രങ്ങൾ ഇവയാണ്.
കണ്ണൂർ സ്‌ക്വാഡ് – ഡിസ്‌നി പ്ലസ് ഹോർട് സ്റ്റാർ
പുലിമട – നെറ്റ്ഫ്‌ലിക്‌സ്
ചാവേർ – സോണിലൈവ്
തീപ്പൊരി ബെന്നി – ആമസോൺ പ്രെം
ലിയോ – നെറ്റ്ഫ്‌ളിക്‌സ്
ചിത്ത – ഡിസ്‌നി പ്ലസ് ഹോർട് സ്റ്റാർ
ഗോസ്റ്റ് – സീ ഫൈവ്