മലപ്പുറം: തിരൂരിൽ ബിരിയാണിയിൽ കോഴിത്തല കണ്ട സംഭവത്തിൽ 75,000 രൂപ പിഴയിട്ടു. ആർഡിഒ കോടതിയാണ് പിഴ ചുമത്തിയത്. നവംബർ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം. തിരൂർ പിസി പടിയിലെ കളരിക്കൽ പ്രതിഭയ്‌ക്കാണ് ഓർഡർ ചെയ്ത ബിരിയാണിയിൽ നിന്നും കോഴിത്തല കിട്ടിയത്. പരാതിയെ തുടർന്ന് മാത്തൂരിലെ പൊറോട്ട സ്റ്റാൾ ഭക്ഷ്യസുരക്ഷ ഓഫീസർ പരിശോധന നടത്തിയ ശേഷം അടച്ചു പൂട്ടിയിരുന്നു.
മാത്തൂരിലെ പൊറോള സ്റ്റാളിൽ നിന്നും നാല് ബിരിയാണിയാണ് അദ്ധ്യാപികയായ പ്രതിഭ ഓർഡർ ചെയ്തിരുന്നത്. ഇതിൽ ഒരു പാക്കറ്റ് ബിരിയാണിയിൽ നിന്നുമാണ് ബിരിയാണി തല കിട്ടിയത്. രണ്ട് ബിരിയാണി കുട്ടികൾ കഴിച്ച് കഴിഞ്ഞതിന് ശേഷം മൂന്നാമത്തേത് തുറന്നപ്പോഴായിരുന്നു സംഭവം ശ്രദ്ധയിൽപ്പെട്ടത്.