മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാണിത്. വ്യത്യസ്തമായ കഥാപശ്ചാത്തലങ്ങളിലൂടെ സഞ്ചരിക്കുന്ന സംവിധായകനാണ് ലിജോ ജോസ്. അതുകൊണ്ട് തന്നെ മോഹൻ ലാലിനെ വച്ചൊരു ചിത്രം ചെയ്യുമ്പോൾ പ്രതീക്ഷകളും ഏറെയാണ്.
വേൾഡ് വൈഡായി ചിത്രം 2024 ജനുവരി 25-ന് പ്രദർശനത്തിനെത്തുമെന്ന് നേരത്തെ തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ വിദേശ തിയേറ്റർ റൈറ്റ്‌സ് വിറ്റുവെന്നാണ് റിപ്പോർട്ടുകൾ. ഫാർസ് ഫിലിംസാണ് ചിത്രത്തിന്റെ വിദേശ റൈറ്റ്‌സ് എടുത്തിട്ടുള്ളത്. എന്നാൽ എത്ര തുകയ്‌ക്കാണ് ചിത്രത്തിന്റെ റൈറ്റ്‌സ് വിറ്റത് എന്ന് വ്യക്തമാക്കിയിട്ടില്ല.
രാജസ്ഥാൻ, പോണ്ടിച്ചേരി, ചെന്നൈ എന്നിവിടങ്ങളിൽ വച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ജോൺ ആൻഡ് മേരി ക്രിയേറ്റീവും സെഞ്ച്വറി ഫിലിംസും മാക്‌സ് ലാബ് സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മധു നീലകണ്ഠൻ ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം പ്രശാന്ത് പിള്ളയാണ്. ഹരീഷ് പേരടി, മണിക്ഠൻ ആചാരി, രാജീവ് പിള്ള, സൊനാലി കുൽക്കർണി തുടങ്ങി ഒട്ടനവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
MIDNIGHT BREAKING : 🚨#MalaikottaiValiban Entire Overseas Rights for Phars Films
Outside Middle East Release Through Cyber systems & Vingles Entertainment.
GRAND Worldwide Release January 25th, 2024 #Mohanlal pic.twitter.com/elz3i2RYcI
— Forum Reelz (@ForumReelz) November 15, 2023
“>