ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു. ഇതിനോടകം അഞ്ച് ലഷ്‌കർ-ഇ-ത്വയ്ബാ ഭീകരരെ സൈന്യം വധിച്ചു. കുൽഗാമിലെ ഡിഎച്ച് പോറ ഏരിയയിലുള്ള സാമ്‌നോ പോക്കറ്റിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.
പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സുരക്ഷാ സേനയ്‌ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈന്യമെന്ന് ജമ്മുകശ്മീർ പോലീസ് അറിയിച്ചു. കഴിഞ്ഞദിവസവും കുൽഗാമിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. തുടർന്ന് രണ്ട് ഭീകരരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുൾ മുജാഹിദീനുമായി ബന്ധമുള്ളവരാണ് വധിക്കപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി.