ഇന്ത്യ ലോകകപ്പ് കിരീടം ചൂടിയാല്‍…! ഇക്കാര്യം ഉറപ്പായും ചെയ്യുമെന്ന് തെലുങ്ക് നടി, പ്രഖ്യാപനം വിവാദത്തില്‍

Published by
Janam Web Desk

വിശാഖപട്ടണം: ഇന്ത്യ മൂന്നാം ലോക കിരീടം ചൂടിയാല്‍ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്‌നയായി ഓടുമെന്ന തെലുങ്ക് നടിയുടെ പ്രഖ്യാപനം വിവാദത്തില്‍. നടി രേഖ ഭോജാണ് പ്രഖ്യാപനവുമായി രംഗത്തെത്തിയത്. വിമര്‍ശനം ശക്തമായതോടെ അവര്‍ തന്നെ ഇതിന് വിശദീകരണവുമായി രംഗത്തെത്തി.

ഇന്ത്യന്‍ ടീമിനോടുള്ള സ്‌നേഹവും ആരാധനയും പ്രകടിപ്പിക്കാനാണു ശ്രമിച്ചതെന്നായിരുന്നു നടിയുടെ വിശദീകരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇവര്‍ പ്രഖ്യാപനം നടത്തിയത്. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായ നടിയാണ് രേഖ. ചില റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.

എന്നാല്‍ നടക്കിക്കെതിരെ ഇതുവരെ പോലീസോ സര്‍ക്കാരോ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഒരു പ്രഖ്യാപനത്തോടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധപിടിച്ചു പറ്റാന്‍ നടിക്ക് കഴിഞ്ഞു എന്നാണ് ആരാധകരുടെ വാദം. അവര്‍ അതിന് വേണ്ടിയാണ് ഈ വിവാദ പ്രസ്താവന നടത്തിയതെന്നും അവര്‍ പറയുന്നു. അതേസമയം ഞായറാഴ്ചയാണ് ലോകകപ്പിലെ കലാശ പോരാട്ടം.

A post shared by Rekha Boj Official ( Sri Sushma ) (@rekhabojofficial)

“>

Share
Leave a Comment