ചണ്ഡിഗഡ്: ഹരിയാനയിലെ ന്യൂഹിൽ പൂജക്ക് പോയ സ്ത്രീകൾക്ക് നേരെ കല്ലേറ്. പെട്ടെന്നുണ്ടായ ആക്രമണത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയാണ് പൂജയ്ക്ക് പോയ ഹിന്ദു സ്ത്രീകൾക്ക് നേരെ അജ്ഞാതർ കല്ലെറിഞ്ഞത്. രാത്രി 8.30 ഓടെയാണ് സംഭവം. മസ്ജിന് സമീപമുള്ള മദ്രസയിൽ നിന്നാണ് കല്ലേറ് ഉണ്ടായത്.
സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. സ്ത്രീകൾക്കെതിരെ കല്ലെറിഞ്ഞ പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ജൂലൈ 31ന് ഇതേ സ്ഥലത്ത് വിശ്വഹിന്ദു പരിഷത്തിന്റെ ബ്രജ് മണ്ഡല് യാത്രയ്ക്ക് നേരെ തീവ്ര ഇസ്ലാമിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ പുരോഹിതന്മാരടക്കം ആറു പേർ കൊല്ലപ്പെട്ടിരുന്നു.