മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഫിറ്റ്നസിന്റെ കാര്യത്തിൽ നിർബന്ധ ബുദ്ധിയുള്ള ആളാണ്. അതിനാൽ തന്നെ ജീവിത ചര്യയിലും ഭക്ഷണത്തിലും സ്വന്തമായ രീതികളുണ്ട് . വീഗൻ ഡയറ്റ് അഥവാ പൂർണമായും വെജിറ്റേറിയൻ ശൈലിയാണ് വിരാട് പിന്തുടരുന്നത്. ഹൈ പ്രോട്ടീൻ വീഗൻ ഡയറ്റാണ് 34 കാരന്റെ ഫിറ്റ്നസ് രഹസ്യം.
ആവിയിൽ വേവിച്ച ഭക്ഷണം
പൂർണ്ണമായും വെജിറ്റേറിയൻ ആയതിനോടൊപ്പം എണ്ണയിൽ വറുത്ത ഭക്ഷണങ്ങളും വിരാട് ഉപേക്ഷിച്ചിരുന്നു. 90% വും കഴിക്കുന്നത് ആവിയിൽ വേവിച്ച ഭക്ഷണമാണ്. ഇത് തന്റെ ഭാഗമായി മാറിയെന്ന് വിരാട് ഒരിക്കൽ പറഞ്ഞിരുന്നു. പ്രാതലിന് ഗ്ളൂട്ടൻ ഫ്രീ നട്ട് ബട്ടറും കഴിക്കും. മൂന്നു മുതൽ നാലു കപ്പ് വരെ ഗ്രീൻ ടീയും ലെമൺ ജ്യൂസും ഒരു ദിവസം കുടിക്കും. ഉച്ചഭക്ഷണം പച്ചക്കറി, സൂപ്പുകൾ, ബീറ്റ്റൂട്ട്, ചീര, സോയ ഉൾപ്പെടെ ഉയർന്ന പ്രോട്ടീൻ ഉള്ളതാണ്. പഞ്ചസാര ഉപഭോഗം പൂർണ്ണമായും നിയന്ത്രിച്ചു.
ഒലിവ് ഓയിൽ മാത്രം
വിരാടിന്റെ ഭക്ഷണത്തിൽ സാലഡുകൾക്ക് വലിയ പങ്കുണ്ട്. ഒലിവ് ഓയിൽ ഉപയോഗിച്ചാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ഒരേ ശരീരഘടന നിലനിർത്താൻ വേണ്ടി ഇത് സഹായിക്കുന്നു.
വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം
സാധാരണ പഞ്ചാബി ഭക്ഷണങ്ങൾ വീരാടിന്റെ പ്രിയപ്പെട്ടവയാണ്. രാജ്മ പയറും ചാവലും
ഇതിൽ ഒന്നാം സ്ഥാനത്താണ്. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം ആരോഗ്യകരവും എണ്ണയും മസാലയും കുറവുമാണ്. അതിനാൽ കലോറിയുടെ കാര്യം ആലോചിക്കാതെ തന്നെ ഭക്ഷണം കഴിക്കാൻ സാധിക്കുന്നു. അമ്മയുണ്ടാക്കുന്ന രാജ്മ ചാവാൽ ആണ് വിരാട് ഏറ്റവും ഇഷ്ടം
ഭക്ഷണത്തിൽ ഒരിക്കലും പറ്റിപ്പില്ല
അനാരോഗ്യകരമായ ഭക്ഷണരീതി വിരാട് ഒരിക്കലും പിന്തുടരാറില്ല. എത്ര ഇഷ്ടപ്പെട്ട ഭക്ഷണം ആയാലും അത് കൃത്യമായ അളവിൽ മാത്രമേ കഴിക്കൂ. ഡയറ്റ് പ്രകാരം ഒരേ ഭക്ഷണം തന്നെ ആവർത്തിച്ചു കഴിക്കുന്നതിൽ മടുപ്പും കാണിക്കാറില്ല
മാംസ ഭക്ഷണം ഇല്ലേ ഇല്ല
അഞ്ച് വർഷത്തോളമായി മാംസ ഭക്ഷണം ഉപേക്ഷിച്ചിട്ട്. ഒരുകാലത്ത് ബട്ടർ ചിക്കൻ വിരാടിനെ പ്രിയപ്പെട്ട ഭക്ഷണമായിരുന്നു. ഇപ്പോൾ തന്നെ ഭക്ഷണത്തിൽ നിന്ന് എല്ലാം മാംസപദാർത്ഥങ്ങളും പൂർണമായും ഒഴിവാക്കി. തീരുമാനത്തിൽ തനിക്ക് സുഖവും സന്തോഷവും തോന്നുന്നു എന്ന് ഒരിക്കൽ വീരാട് തന്നെ വെളിപ്പെടുത്തിയിരുന്നു. കൂടാതെ നോൺ വെജ് കഴിക്കാത്തവർക്ക് ഫിറ്റാകാൻ സാധിക്കില്ലെന്ന മിഥ്യാധാരണുണ്ടെന്നും താരം പറഞ്ഞിരുന്നു.















