കാളിദാസ് ജയറാം നായകനാവുന്ന പുതിയ ചിത്രം രജനിയുടെ ട്രെയിലർ പുറത്തിറങ്ങി. ഒരേ സമയം ആകാംക്ഷയും ത്രില്ലിങ്ങും നൽകുന്ന ട്രെയിലർ മലയാളത്തിലും തമിഴിലുമാണ് ഇറക്കിയിട്ടുള്ളത്. വിനിൽ സ്‌കറിയ വർഗീസ് രചയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്നു. മലയാളത്തിലും തമിഴിലും രജനി പ്രദർശനത്തിനെത്തും. കാളിദാസിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന് രജനിയിലൂടെ കാണാനാവുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
നവരസാ ബാനറിൽ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഫോർ മ്യൂസിക് സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ആർ ആർ വിഷ്ണുവാണ്. സൈജു കുറുപ്പ്, നമിതാ പ്രമോദ്, റീബ മോണിക്ക ജോൺ, ശ്രീകാന്ത് മുരളി, അശ്വിൻ കുമാർ, ലക്ഷ്മി ഗോപാലസ്വാമി, ഷോൺ റോമി, രമേശ് ഖന്ന, വിൻസെന്റ് വടക്കൻ തുടങ്ങി താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.















