തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്‌ക്ക് ഇന്ന് ഇന്ന് 39-ാം പിറന്നാള്‍. തന്റെ കരിയറിലെ ഏറെ വിലപ്പെട്ട ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന താരത്തിന് നിരവധി പേരാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്. എന്നാൽ, നയന്‍താരയ്‌ക്ക് ഏറ്റവും പ്രിയപ്പെട്ട ജന്മദിനാശംസ പങ്കുവച്ചിരിക്കുകയാണ് നയന്‍സിന്‍റെ ജീവിതപങ്കാളിയും സംവിധായകനും ഗാനചരയിതാവുമായ വിഗ്‌നേഷ് ശിവൻ.
‘എന്റെ ജീവിതത്തിന്റെ എല്ലാ സൗന്ദര്യവും അർത്ഥവും നീയും നിന്റെ സന്തോഷവുമാണ്, എന്റെ പ്രിയതമയ്‌ക്ക് പിറന്നാള്‍ ആശംസകള്‍.’ എന്നായിരുന്നു വിഘ്നേഷ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. എന്‍റെ ഉയിരിനും ഉലകിനും ജന്മദിനാശംസകള്‍ എന്ന് എഴുതിയ കേക്ക് മുറിച്ച് ഇരുവരും പിറന്നാളും ആഘോഷിച്ചു.
അടുത്തിടെ ആയിരുന്നു ഇരുവരും ഉയിരിന്റെയും ഉലകിന്റെയും പിറന്നാൾ ആഘോഷിച്ചത്. മലേഷ്യയിലെ ക്വലാലംപൂരിൽ വച്ചായിരുന്നു മക്കളുടെ ജന്മദിനാഘോഷം നടത്തിയത്.















