ശ്രീപത്മനാഭ സ്വാമി ക്ഷേത്രനടയിൽ സേവാ കേന്ദ്രമൊരുക്കി ശബരിമല അയ്യപ്പ സേവാസമാജം

Published by
Janam Web Desk

തിരുവനന്തപുരം: അയ്യപ്പ ഭക്തർക്ക് ശ്രീപത്മനാഭ സ്വാമി ക്ഷേത്രനടയിൽ സേവാ കേന്ദ്രമൊരുക്കി ശബരിമല അയ്യപ്പ സേവാസമാജം. മണ്ഡല മകരവിളക്ക് കാലത്ത് തീർത്ഥാടകർക്ക് നൽകി വരുന്ന സൗജന്യ സേവനങ്ങളായ അന്നദാനം, കുടിവെള്ളം, ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങൾ എന്നിവയ്‌ക്കായാണ് സേവാ കേന്ദ്രം നടത്തുന്നത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ക്ഷേത്രത്തിന് സമീപം സേവാ കേന്ദ്രം തുറന്നത്.

ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ മുതിർന്ന ആർ.എസ്.എസ് പ്രചാരകൻ സേതുമാധവന്റെ അദ്ധ്യക്ഷതയിൽ മുൻ ജില്ലാ കളക്ടർ നന്ദകുമാർ ഐ.എ.എസ് ദീപം തെളിയിച്ചു.

അയ്യപ്പ സേവാസമാജം സംസ്ഥാന സെക്രട്ടറി അഡ്വ. ഗീതകുമാരി, ജില്ലാ പ്രസിഡന്റ് എസ് ജയകുമാർ, ജില്ലാ ജനറൽ സെക്രട്ടറി ജി.കെ. ജയപാലൻ, ഹരിവരാസനം ശതാബ്ദി ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ഷാജു വേണുഗോപാൽ, കോ ഓർഡിനേറ്റർ സന്ദീപ് തമ്പാനൂർ, ഗുരുസ്വാമി ആറ്റുകാൽ ശശിധരൻ നായർ, കൗൺസിലർ അഡ്വ ഡി അശോകുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Share
Leave a Comment