മന്‍സൂര്‍ അലി ഖാന് നടത്തിയ സ്ത്രീ വിരുദ്ധ ലൈംഗികാധിക്ഷേപ പരാമര്‍ശത്തിൽ രൂഷ വിമർശനവുമായി സംവിധായകൻ ലോകേഷ് കനകരാജ്. തൃഷക്ക് പിന്തുണ അറിയിച്ച ലോകേഷ്, മൻസൂറിന്റെ പരാമർശം സ്ത്രീവിരുദ്ധമാണെന്നും ആ വാക്കുകൾ കേട്ട് നിരാശയും രോഷവും ഉണ്ടായെന്നും പറഞ്ഞു. സംഭവത്തിൽ തൃഷ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. തൃഷയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു ലോകേഷിന്റെ പ്രതികരണം.
“ഞങ്ങൾ എല്ലാവരും ഒരേ ടീമിൽ പ്രവർത്തിച്ചവരാണ്. മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കേട്ട് നിരാശയും രോഷവും തോന്നി. സ്ത്രീകൾ, സഹ കലാകാരന്മാർ, പ്രൊഫഷണലുകൾ എന്നിവരോടുള്ള ബഹുമാനം ഒരു വ്യവസായത്തിലും വിലമതിക്കാനാവാത്ത ഒന്നായിരിക്കണം, ഈ പെരുമാറ്റത്തെ ഞാൻ അപലപിക്കുന്നു.”-എന്നാണ് ലോകേഷ് കനകരാജ് കുറിച്ചത്.
Disheartened and enraged to hear the misogynistic comments made by Mr.Mansoor Ali Khan, given that we all worked in the same team. Respect for women, fellow artists and professionals should be a non-negotiable in any industry and I absolutely condemn this behaviour. https://t.co/PBlMzsoDZ3
— Lokesh Kanagaraj (@Dir_Lokesh) November 18, 2023
നേരത്തെ വിഷത്തിൽ പ്രതികരിച്ച് നടി തൃഷ രംഗത്തെത്തിയിരുന്നു. മൻസൂർ തന്നെ കുറിച്ച് വളരെ ഹീനമായ സംസാരിച്ച വിഡിയോ അടുത്തിടെ കണ്ടെന്നും സ്ത്രീ വിരുദ്ധനായ ആൾക്കൊപ്പം ഇതുവരെ സ്ക്രീൻ സ്പെയ്സ് പങ്കിടാത്തതിൽ താൻ ഇപ്പോൾ സന്തോഷിക്കുന്നെന്നും തൃഷ എക്സിൽ കുറിച്ചു. തൃഷയുടെ വാക്കുകൾ ഇങ്ങനെ.
“മിസ്റ്റർ മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ എന്റെ ശ്രദ്ധയിൽ പെട്ടു. ഞാൻ ഇതിനെ ശക്തമായി അപലപിക്കുന്നു. ലൈംഗികത, അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന പ്രസ്താവനയായിട്ടാണ് കാണുന്നത്. ഇത്തരത്തിലുള്ള ഒരാളുമായി ഒരിക്കലും സ്ക്രീൻ സ്പേസ് പങ്കിടാത്തതിൽ ഞാൻ ഇപ്പോൾ സന്തോഷിക്കുന്നു. എന്റെ മുന്നോട്ടുള്ള സിനിമാ ജീവിതത്തിലും അത് ഒരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പാക്കും. അയാളെപോലുള്ളവർ മാനവരാശിക്ക് തന്നെ അപമാനമാണ്.
A recent video has come to my notice where Mr.Mansoor Ali Khan has spoken about me in a vile and disgusting manner.I strongly condemn this and find it sexist,disrespectful,misogynistic,repulsive and in bad taste.He can keep wishing but I am grateful never to have shared screen…
— Trish (@trishtrashers) November 18, 2023
ലിയോ എന്ന വിജയ് ചിത്രത്തിന്റെ പ്രമോഷനിടെയാണ് മന്‍സൂര്‍ അലിഖാന് തൃഷ്യ്ക്ക് നേരെ മോശം പരാമര്‍ശം നടത്തിയത്. നൂറ്റി അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ച ആളാണ് താനെന്നും ആ സിനിമയിലുള്ളത് പോലെ റേപ് സീനുകള്‍ ലിയോയില്‍ കാണുമെന്ന് പ്രതീക്ഷിച്ചെന്നുമാണ് മന്‍സൂര്‍ പറഞ്ഞത്. താൻ മുമ്പൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയേയും കട്ടിലേക്ക് ഇട്ടത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും തൃഷയുമായി ഒരു ബെഡ്റൂം സീന്‍ താന്‍ പ്രതീക്ഷിച്ചിരുന്നുവെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നുമാണ് മന്‍സൂര്‍ അലി ഖാന് പറഞ്ഞത്. ഇതിനെതിരെ മൻസൂർ അലിഖാനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
This is the video Loki talking about pic.twitter.com/k5yi92ig0M
— Vakugu (@vakugu) November 18, 2023