സ്ത്രീവിരുദ്ധം, നിരാശയും രോഷവും; മൻസൂർ അലിഖാനെ വിമർശിച്ച് ലോകേഷ്; മൻസൂറിനൊപ്പം സ്ക്രീൻ സ്പെയ്സ് പങ്കിടാത്തതിൽ സന്തോഷിക്കുന്നെന്ന് തൃഷ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

സ്ത്രീവിരുദ്ധം, നിരാശയും രോഷവും; മൻസൂർ അലിഖാനെ വിമർശിച്ച് ലോകേഷ്; മൻസൂറിനൊപ്പം സ്ക്രീൻ സ്പെയ്സ് പങ്കിടാത്തതിൽ സന്തോഷിക്കുന്നെന്ന് തൃഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2023, 11:26 am IST
trisha

trisha

FacebookTwitterWhatsAppTelegram

മന്‍സൂര്‍ അലി ഖാന്‍ നടത്തിയ സ്ത്രീ വിരുദ്ധ ലൈംഗികാധിക്ഷേപ പരാമര്‍ശത്തിൽ രൂഷ വിമർശനവുമായി സംവിധായകൻ ലോകേഷ് കനകരാജ്. തൃഷക്ക് പിന്തുണ അറിയിച്ച ലോകേഷ്, മൻസൂറിന്റെ പരാമർശം സ്ത്രീവിരുദ്ധമാണെന്നും ആ വാക്കുകൾ കേട്ട് നിരാശയും രോഷവും ഉണ്ടായെന്നും പറഞ്ഞു. സംഭവത്തിൽ തൃഷ പ്രതികരിച്ച് രം​ഗത്തെത്തിയിരുന്നു. തൃഷയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു ലോകേഷിന്റെ പ്രതികരണം.

“ഞങ്ങൾ എല്ലാവരും ഒരേ ടീമിൽ പ്രവർത്തിച്ചവരാണ്. മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കേട്ട് നിരാശയും രോഷവും തോന്നി. സ്ത്രീകൾ, സഹ കലാകാരന്മാർ, പ്രൊഫഷണലുകൾ എന്നിവരോടുള്ള ബഹുമാനം ഒരു വ്യവസായത്തിലും വിലമതിക്കാനാവാത്ത ഒന്നായിരിക്കണം, ഈ പെരുമാറ്റത്തെ ഞാൻ ‌അപലപിക്കുന്നു.”-എന്നാണ് ലോകേഷ് കനകരാജ് കുറിച്ചത്.

Disheartened and enraged to hear the misogynistic comments made by Mr.Mansoor Ali Khan, given that we all worked in the same team. Respect for women, fellow artists and professionals should be a non-negotiable in any industry and I absolutely condemn this behaviour. https://t.co/PBlMzsoDZ3

— Lokesh Kanagaraj (@Dir_Lokesh) November 18, 2023

നേരത്തെ വിഷത്തിൽ പ്രതികരിച്ച് നടി തൃഷ രം​ഗത്തെത്തിയിരുന്നു. മൻസൂർ തന്നെ കുറിച്ച് വളരെ ഹീനമായ സംസാരിച്ച വിഡിയോ അടുത്തിടെ കണ്ടെന്നും സ്ത്രീ വിരുദ്ധനായ ആൾക്കൊപ്പം ഇതുവരെ സ്ക്രീൻ സ്‌പെയ്‌സ് പങ്കിടാത്തതിൽ താൻ ഇപ്പോൾ സന്തോഷിക്കുന്നെന്നും തൃഷ എക്സിൽ കുറിച്ചു. തൃഷയുടെ വാക്കുകൾ ഇങ്ങനെ.

“മിസ്റ്റർ മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ എന്റെ ശ്രദ്ധയിൽ പെട്ടു. ഞാൻ ഇതിനെ ശക്തമായി അപലപിക്കുന്നു. ലൈംഗികത, അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന പ്രസ്താവനയായിട്ടാണ് കാണുന്നത്. ഇത്തരത്തിലുള്ള ഒരാളുമായി ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടാത്തതിൽ ഞാൻ ഇപ്പോൾ സന്തോഷിക്കുന്നു. എന്റെ മുന്നോട്ടുള്ള സിനിമാ ജീവിതത്തിലും അത് ഒരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പാക്കും. അയാളെപോലുള്ളവർ മാനവരാശിക്ക് തന്നെ അപമാനമാണ്.

A recent video has come to my notice where Mr.Mansoor Ali Khan has spoken about me in a vile and disgusting manner.I strongly condemn this and find it sexist,disrespectful,misogynistic,repulsive and in bad taste.He can keep wishing but I am grateful never to have shared screen…

— Trish (@trishtrashers) November 18, 2023

ലിയോ എന്ന വിജയ് ചിത്രത്തിന്റെ പ്രമോഷനിടെയാണ് മന്‍സൂര്‍ അലിഖാന്‍ തൃഷ്യ്‌ക്ക് നേരെ മോശം പരാമര്‍ശം നടത്തിയത്. നൂറ്റി അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ച ആളാണ് താനെന്നും ആ സിനിമയിലുള്ളത് പോലെ റേപ് സീനുകള്‍ ലിയോയില്‍ കാണുമെന്ന് പ്രതീക്ഷിച്ചെന്നുമാണ് മന്‍സൂര്‍ പറഞ്ഞത്. താൻ മുമ്പൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയേയും കട്ടിലേക്ക് ഇട്ടത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും തൃഷയുമായി ഒരു ബെഡ്റൂം സീന്‍ താന്‍ പ്രതീക്ഷിച്ചിരുന്നുവെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നുമാണ് മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്. ഇതിനെതിരെ മൻസൂർ അലിഖാനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

This is the video Loki talking about pic.twitter.com/k5yi92ig0M

— Vakugu (@vakugu) November 18, 2023

Tags: TrishaSUBLokesh KanagarajMANSOOR ALI KHAN
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies