അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരെ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും പോരാട്ടം നയിച്ച് കോലി-രാഹുല്‍ സഖ്യത്തിന് വിള്ളല്‍. അര്‍ദ്ധശതകം പൂര്‍ത്തിയാക്കിയ കോലി പുറത്തായി. കരുതലോടെ നീങ്ങിയ മുന്‍ നായകന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. പന്ത് ബാറ്റലിടിച്ച് വിക്കറ്റില്‍ തട്ടുകയായിരുന്നു. 54 റണ്‍സായിരുന്നു സമ്പാദ്യം. രോഹിത് മടങ്ങിയതിന് ശേഷം ഇന്ത്യയുടെ റണ്‍റേറ്റ് താഴ്‌ന്നെങ്കിലും കൂടുതല്‍ തകര്‍ച്ചയുണ്ടാവാതെ കോലിയും രാഹുലും ചേര്‍ന്ന് ഇന്നിംഗ്‌സിന് താങ്ങായത്.
സിംഗിളിലും ഡബിളിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന ഇന്ത്യന്‍ ജോഡി വളരെ കരുതലോടെയാണ് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതിനിടെ ലോകകപ്പിലെ രണ്‍വേട്ടക്കാരില്‍ പോണ്ടിംഗിനെ മറികടക്കാന്‍ കോലിക്കായി. 36 ഇന്നിംഗ്‌സില്‍ നിന്നാണ് താരത്തിന്റെ റെക്കോര്‍ഡ് നേട്ടം. മുന്നിലുള്ള സച്ചിന്‍ 44 ഇന്നിംഗ്‌സില്‍ നിന്ന് 2278 റണ്‍സാണ് നേടിയത്. നാലാം സ്ഥാനത്ത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുമുണ്ട്. 44 റണ്‍സുമായി രാഹുലും ജഡേജയുമാണ് ക്രീസിലുള്ളത്. 32 ഓവറില്‍ 162/4 എന്ന നിലയിലാണ് ഇന്ത്യ.
ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവരാണ് പുറത്തായത്. ഏഴുപന്തില്‍ നാലു റണ്‍സെടുത്ത ഗില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി ആദ്യമേ കൂടാരം കയറി. അത്യഗ്രന്‍ തുടക്കം നല്‍കിയ രോഹിത് ശര്‍മ്മയാകട്ടെ ഇന്ന് സെഞ്ച്വറിക്കരികെ വീഴുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ കോലിയും രോഹിതും ചേര്‍ന്ന് 46 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. നാലു റണ്‍സെടുത്ത ശ്രേയസും പെട്ടെന്ന് മടങ്ങിയതോടെ ഇന്ത്യയൊരു തകര്‍ച്ച ഭയന്നെങ്കിലും കോലി-രാഹുല്‍ സഖ്യം കരുതലോടെ പിടിച്ചു നിന്നു. ഇരുവരും ചേര്‍ന്ന് 67 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. മാക്‌സ് വെല്‍ കമ്മിന്‍സ്, സ്റ്റാര്‍ക്ക് എന്നിവര്‍ക്കാണ് വിക്കറ്റ്
39.3 ഓവർ
സ്‌കോര്‍ 193/5
കെ.എല്‍ രാഹുലിന് അര്‍ദ്ധ ശതകം
45 ഓവർ 217/8
അവസാന വിക്കറ്റ് ബുമ്ര- 1 (2)















