സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ലോകകപ്പ് വേദിയിലെ ഇന്ത്യൻ ദേശീയ പതാക. 500 മീറ്റർ നീളമുള്ള ദേശീയ പതാകയാണ് സ്റ്റേഡിയത്തിൽ ആരാധകരെ ആവേശം കൊള്ളിച്ചത്. ടീം ഇന്ത്യയെ പിന്തുണയ്‌ക്കാനായി സ്റ്റേഡിയത്തിലെത്തിയ ആരാധകർ ദേശീയ പതാകയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രവും ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്‌നം യാഥാർത്ഥ്യമാകാൻ ഒരുലക്ഷത്തിലധികം വരുന്ന കാണികളാണ് സ്‌റ്റേഡിയത്തിന് അകത്തും പുറത്തുമായി ഉള്ളത്. ഇവരുടെ വന്ദേമാതര അലയൊലികളും സ്റ്റേഡിയത്തെ ആവേശത്തിലാഴ്‌ത്തി.
ലോകകപ്പ് മത്സരത്തിനായി സ്റ്റേഡിയത്തിലെത്തിയ ഇന്ത്യൻ ടീമിനെ ആർപ്പുവിളികളോടെയും ഹാർഷാരവങ്ങളോടെയുമാണ് ആരാധകർ വരവേറ്റത്.