അമിത ആത്മവിശ്വാസം കാരണം ഇന്ത്യക്ക് ലോകകപ്പ് കീരിടം നഷ്ടമാകുമെന്ന് മുൻ പാക് താരം ഷാഹിദ് അഫ്രീദി. ഇന്ത്യ- ഓസീസ് ലോകകപ്പ് ഫൈനലിനിടയ്‌ക്കാണ് അഫ്രീദിയുടെ പരാമർശം. ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിലും ഇതിന്റെ വീഡിയോ വൈറലായി.
ലോകകപ്പിലെ എല്ലാമത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ -ഓസ്‌ട്രേലിയക്കെതിരെ ഫൈനലിന് ഇറങ്ങിയത്. എന്നാൽ ആ ആത്മവിശ്വാസം തോൽവിയിലേക്ക് നയിച്ചേക്കാം- അഫ്രീദി പറഞ്ഞു.
ടൂർണമെന്റിൽ ആദ്യമായി മുൻനിര പതറിയ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോറെ കണ്ടെത്താനായുള്ളൂ. 240 റൺസിന് എല്ലാവരും പുറത്തായി. ഫൈനലിൽ ഓസീസിന്റെ മൂർച്ചയേറിയ ബൗളിംഗിന് മുന്നിൽ പതറിയ ഇന്ത്യൻ ബാറ്റർമാർ റൺസ് കണ്ടെത്താൻ വിയർത്തിരുന്നു. ഇതിനിടെയാണ് അഫ്രീദി ഓസീസിന് മുന്നിൽ ഇന്ത്യക്ക് അടിപതറും എന്ന രീതിയിലുള്ള പരാമർശം നടത്തിയത്.