യുവനടൻ കാളിദാസ് ജയറാമിന്റെയും മോഡൽ തരുണി കലിംഗരായരുടെയും വിവാഹ നിശ്ചയം അടുത്തിടെയാണ് നടന്നത്. 2021 മിസ് യൂണിവേഴ്‌സ് റണ്ണറപ്പായിരുന്ന തരിണി അറിയപ്പെടുന്ന മോഡൽ കൂടിയാണ്. ചെന്നൈയിൽ വച്ച് നടന്ന വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. വർഷങ്ങളായുള്ള പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടയും വിവാഹ നിശ്ചയം. ഇപ്പോഴിതാ തരിണി സമൂഹമാദ്ധ്യമത്തിൽ കുറിച്ച വാക്കുകളാണ് വെെറലാകുന്നത്.
വിവാഹ നിശ്ചയ രാത്രി നടന്ന വിരുന്നിലെ ചിത്രങ്ങൾ പങ്കുവച്ച് തരുണി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ‘നമ്മുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ രാത്രി കഴിഞ്ഞിട്ട് ഒരാഴ്ചയായി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല’- എന്നായിരുന്നു താരത്തിന്റെ കുറിപ്പ്. നിരവധിപേരാണ് ചിത്രങ്ങൾക്ക് കമന്റുമായി എത്തിയിരിക്കുന്നത്.
View this post on Instagram
നീലഗിരി സ്വദേശിനിയാണ് 24 കാരിയായ തരുണി കലിംഗരായർ. പതിനാറാം വയസിലാണ് മോഡലിംഗ് രംഗത്തേക്ക് എത്തുന്നത്. തുടർന്ന് ഫാഷൻ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ തരുണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്. കാളിദാസിനെ പോലെ യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നുമുണ്ട്. നിലവിൽ കാ ളിദാസിന്റെയും തരുണിയുടെയും വിവാഹത്തെ കുറിച്ചാണ് ചർച്ച. എന്നാൽ ഇതെപ്പോഴാണെന്ന് വെളിപ്പെടത്തിയിട്ടില്ല.















