ലോകകപ്പിലെ ഓസ്‌ട്രേലിയക്കെതിരെയുള്ള തോല്‍വി ഇന്ത്യയുടെ എക്കാലത്തെയും വലിയൊരു മുറിവായി ഇനി അവശേഷിക്കും. ലോകകപ്പ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് കങ്കാരുക്കളോട് ഇന്ത്യ പരാജയം സമ്മതിക്കുന്നത്. പകരം വീട്ടാനിറങ്ങി അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതിന്റെ ആഘാതം ഇതുവരെ മാറിയിട്ടുമില്ല. അതേസമയം മുന്‍ ക്യാപ്റ്റന്മാരെ മത്സരത്തിന് സ്റ്റേഡിയത്തിലേക്ക് വിളിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. മുന്‍ താരം ധോണി മത്സരം കണ്ടിരുന്നോ എന്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം തുടങ്ങിയ കാര്യങ്ങളും ഇതിനിടെ ഉയര്‍ന്നു. ധോണി ഇന്ത്യന്‍ ടീമില്‍ ഇപ്പോഴും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പലരും പോസ്റ്റുകളും ഷെയര്‍ ചെയ്തിരുന്നു.
ഉത്തരാഖണ്ഡിലായിരുന്ന ധോണി, ഭാര്യ സാക്ഷിയുടെ ജന്മദിന ആഘോഷങ്ങളിലും കുടുംബത്തിനൊപ്പം സമയം ചെലവിടുന്ന തെരക്കിലുമായിരുന്നു. ശനിയാഴ്ച വൈകിട്ടോടെയാണ് നൈനിറ്റാളിലെ ഒരു ഹോട്ടലില്‍ ആഘോഷങ്ങള്‍ നടന്നത്. സാക്ഷിയുടെ സുഹൃത്തുക്കളും ധോണിയുടെ അടുത്തു സുഹൃത്തുക്കളും മകള്‍ സിവയുമാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. ഇതിന്റെ സ്റ്റോറികള്‍ സാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടുണ്ട്.
താരം ഞായറാഴ്ച ഇന്ത്യയുടെ ഫൈനല്‍ മത്സരം കണ്ടിരുന്നുവെന്നും ഇന്ത്യയുടെ ബാറ്റിംഗ് പകുതിയായപ്പോഴെക്കും അദ്ദേഹം മത്സരം കാണുന്നത് നിര്‍ത്തിയെന്നുമാണ് പുറത്തുവരുന്ന വിവരം. കടുത്ത വിഷമത്തിലായ അദ്ദേഹം പിന്നീട് മത്സരം കാണാന്‍ ടെലിവിഷന് മുന്നിലെത്തിയതുമില്ല. ജാഗ്രാൻ ന്യൂസാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
MS Dhoni watching the IND vs AUS final with his friends! 🥰🥰🥰🔥🔥🔥
Why MSD not in stadium 😭😭😭#Dhoni #MSDhoni #Thala #Worldcupfinal2023 #WorldcupFinal #INDvsAUS pic.twitter.com/YSWXydOa6v— Arjun_ (@arjun_showtime) November 19, 2023
“>















