സാമ്പത്തിക സ്വാശ്രയത്വത്തിലേക്കുള്ള പ്രയാണത്തിന്റെ മൂന്നു പതിറ്റാണ്ട്; നവംബർ 22, സ്വദേശി ജാഗരൺ മഞ്ച് സ്ഥാപന ദിനം
Monday, November 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Columns Icons

സാമ്പത്തിക സ്വാശ്രയത്വത്തിലേക്കുള്ള പ്രയാണത്തിന്റെ മൂന്നു പതിറ്റാണ്ട്; നവംബർ 22, സ്വദേശി ജാഗരൺ മഞ്ച് സ്ഥാപന ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 11:23 am IST
FacebookTwitterWhatsAppTelegram

സ്വാതന്ത്ര്യത്തിനു ശേഷവും ഭാരതത്തിൽ തുടർന്നുകൊണ്ടിരുന്ന സാമ്പത്തിക സാമ്രാജ്യത്വത്തിനെതിരെ 1991 നവംബർ 22 ന് ശ്രീ ദത്തോപന്ത് ഠേഗ്ഡിജിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ സംഘടനയാണ് സ്വദേശി ജാഗരൺ മഞ്ച് (എസ്‌ജെഎം). ഭാരതീയരുടെ സാമ്പത്തികമായ സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുക, പ്രാദേശിക വ്യവസായങ്ങളെ ശക്തിപ്പെടുത്തുക, രാജ്യത്തെ വികേന്ദ്രീകൃത സാമ്പത്തിക വ്യവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുക എന്നിവയാണ് ഇതിന്റെ പ്രധാന കർമ്മപരിപാടി.

സാമൂഹിക ഉന്നമനത്തിന് വേണ്ടി സ്വദേശീ ഉൽപന്നങ്ങൾ ഉപയോഗിക്കാൻ ജനങ്ങൾക്ക് പ്രേരണ നൽകുക വഴി നാട്ടിലെ തൊഴിലവസരങ്ങളെയും, പരമ്പരാഗത സാമ്പത്തിക മൂല്യങ്ങളെയും സംരക്ഷിക്കാൻ നിരന്തര പരിശ്രമം നടത്തുന്ന സംഘടനയാണിത്. സ്വദേശീ ഉൽപന്നങ്ങൾ ഉപയോഗിക്കാനായി ഇത് നടത്തുന്ന ബോധവൽക്കരണ ശ്രമങ്ങൾ ദേശീയതലത്തിൽ ശ്രദ്ധേയമായ ഒരു കാൽവെയ്പായിരുന്നു.

ഭാരതീയ സമ്പദ്‌വ്യവസ്ഥ, വ്യാപാരം, വാണിജ്യം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സ്വദേശി ജാഗരൺ മഞ്ച് ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം ഭാരതീയ വിപണിയിൽ വിദേശ ഉൽപന്നങ്ങളുടെ സ്വാധീനത്തെ ചെറുക്കുകയും തദ്ദേശീയ ഉൽപന്നങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുകയും ചെയ്യുന്നു. വിദേശ- ബഹുരാഷ്‌ട്ര കുത്തക ഉൽപന്നങ്ങളുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ച് പഠനം നടത്തി അതിനെതിരെയുള്ള വിവിധങ്ങളായ പോരാട്ടങ്ങളിലാണ് സ്വദേശി ജാഗരൺ മഞ്ച്.

സ്വദേശി ജാഗരൺ മഞ്ച് കേന്ദ്രീകരിക്കുന്ന ഏതാനും മേഖലകൾ ഇവയാണ്;

1 വിദേശ ഉൽപന്നങ്ങളുടെ കടന്നുകയറ്റത്തിനെതിരായ ബോധവൽക്കരണം

2 പ്രാദേശിക വ്യാപാരങ്ങൾക്കും വ്യവസായങ്ങൾക്കും ഭീഷണി ഉയർത്തുന്ന വിദേശകുത്തകകളുടെ പരസ്യ പ്രചരണൾക്കെതിരെ ശക്തമായ പ്രതിരോധം.

3. ആഗോളവൽക്കരണത്തിന്റെ ആഘാതത്തെക്കുറിച്ചും അതിലൂടെ ഉണ്ടാകുന്ന സാമ്പത്തികവും സംസ്ക്കാരികമായ തകർച്ചയെയും കുറിച്ച് സമൂഹവുമായി നിരന്തരം ചർച്ച.

4. ചെറുകിട വ്യാപാരികളുടെയും , ചെറുകിട കർഷകരുടെ ഉപജീവനമാർഗങ്ങളുടെയും ചിലവിൽ വിദേശ സാമ്പത്തിക ലാഭത്തിന് വിപണി തുറക്കുന്ന നയങ്ങളെ എതിർക്കുന്നു.

5. രാജ്യങ്ങൾക്കിടയിൽ തുല്യനിലയിലും പരസ്പര താൽപ്പര്യങ്ങളിലും അധിഷ്ഠിതമായാണ് അന്താരാഷ്‌ട്ര വ്യാപാരം നടക്കേണ്ടതെന്ന് സ്വദേശി ജാഗരൺ മഞ്ച് ശക്തമായി വിശ്വസിക്കുന്നു.

നയരൂപീരണം
എംഎസ്എംഇക്ക് അനുകൂലമായും കർഷകരുടെയും സംഘടിത, അസംഘടിത മേഖലകളിലെ തൊഴിലാളികളുടെയും താൽപര്യം മുൻനിർത്തി സർക്കാർ നയങ്ങളെ സ്വാധീനിക്കാനുള്ള നയതന്ത്ര ശ്രമങ്ങളിൽ സ്വദേശി ജാഗരൺ മഞ്ച് ഏർപ്പെടുന്നു.

ഗവേഷണവും പ്രസിദ്ധീകരണങ്ങളും :
കാലാകാലങ്ങളിൽ സാമ്പത്തിക വിഷയങ്ങളിൽ അന്താരാഷ്‌ട്ര വ്യാപാരം, കൃഷി, എംഎസ്എംഇ മേഖല എന്നിവയുമായി ബന്ധപ്പെട്ട നയങ്ങൾ വിലയിരുത്തുന്നു. രാജ്യതാൽപ്പര്യം മുൻനിർത്തി പൗരസമൂഹത്തെ ഉണർത്താൻ സ്വദേശി ജാഗരൺ മഞ്ച് നിരവധി റിപ്പോർട്ടുകളും , സാഹിത്യങ്ങളും പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു.

ഒ.എം ശ്രീജിത്ത് .
സ്വദേശി ജാഗരൺ മഞ്ച് സംസ്ഥാന സംഘടനാ കാര്യദർശി

Tags: SUBSwadeshi Jagran ManchDattopant Thengadi
ShareTweetSendShare

More News from this section

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

ബോർ ത​ഗ്! കമൽ ചിത്രം അറുബോറനെന്ന് എക്സ് റിവ്യു, പതിവ് അച്ചിൽ വാർത്തെടുത്ത ​ഗ്യാങ്സറ്റർ ഡ്രാമ

മറക്കാനാകുമോ ആ ഒറ്റയാൾ പോരാട്ടം! മാക്‌സ്‌വെൽ വിരമിക്കൽ പ്രഖ്യാപിച്ചു

Latest News

ഭീകരസംഘടനകളുമായി ബന്ധം: ജമ്മു കശ്മീരിൽ  മൂന്ന് സ‍ർക്കാർ ഡോക്ടർമാർ അറസ്റ്റിൽ; 350 കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുത്തു

മാലിയിൽ ഭാരതീയരെ തട്ടിക്കൊണ്ടുപോയ സംഭവം; എംബസി അധികൃതരുമായി ബന്ധപ്പെട്ട് ഇന്ത്യ

ഓൺലൈൻ ഗെയിം അഡിക്റ്റ്; സ്വന്തം വീടിന് നേരെ വെടിയുതിർത്തത് 14കാരൻ; ഉപ്പളയിൽ വൻ ട്വിസ്റ്റ്

CPM അം​ഗീകരിച്ച ദേശഭക്തി​ഗാനങ്ങളുടെ ലിസ്റ്റ് പുറത്തുവിടൂ, ശിവൻകുട്ടി ഭരണഘടനയെ കുറിച്ച് പറയുമ്പോൾ ചിരിച്ചുപോകും, നിയമസഭയിൽ ഡെസ്കിന് മുകളിലൂടെ നടന്നത് ആരും മറന്നിട്ടില്ലെന്ന് എൻ ഹരി

എന്താല്ലേ!!! 87 % ക്ഷേത്രഭൂമിയും കൈയേറി; 24,700 ഏക്കറിൽ ബാക്കിയുള്ളത് 3,100 ഏക്കർ മാത്രം; മലബാർ ദേവസ്വം ബോർഡിനെ രൂക്ഷമായി വിമ‍ർശിച്ച് നിയമസഭാസമിതി

മഹാകവി വള്ളത്തോളിന്റെ 147-ാം ജന്മദിനം; കൊൽക്കത്തയിൽ പ്രത്യേക ആഘോഷപരിപാടി സംഘടിപ്പിച്ചു, ഉദ്ഘാടനം ചെയ്ത് ​ഗവർണർ സി വി ആനന്തബോസ്

അമേരിക്കയെപ്പോലും വെല്ലാൻ പാകത്തിൽ കേരളം വളർന്നു; രാജ്യവും ലോകവും നമ്മുടെ നാടിനെ നോക്കി ആശ്ചര്യപ്പെടുന്നു: ഗൾഫിൽ നിന്നും മുഖ്യമന്ത്രി

IS ഭീകരനും ബലാത്സം​ഗക്കേസ് പ്രതിക്കും ജയിലിൽ രാജകീയജീവിതം; സെല്ലിനുള്ളിൽ മദ്യക്കുപ്പികൾ, നൃത്തം ചെയ്ത് തടവുകാർ, ബെംഗളൂരു ജയിലിലെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies