കോട്ടയം: ചങ്ങനാശ്ശേരി എസി കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചങ്ങനാശ്ശേരി ആലപ്പുഴ റോഡിൽ പാറക്കൽ കലിങ്ക് ഭാഗം പുത്തനാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
ജെസിബി ഉപയോഗിച്ച് കനാലിലെ പോള നീക്കം ചെയ്യവെയാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. അഗ്നിശമന സേന സംഭവ സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു. ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല.















