പുറത്താക്കിയ വിദേശ പരിശീലകർക്ക് പകരം പുതിയ പരിശീലകരെ നിയമിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. മുന്‍ താരങ്ങളെയാണ് ബൗളിംഗ് പരിശീലകരായി നിയമിച്ചത്. മുന്‍ പേസ് ബൗളര്‍ ഉമര്‍ ഗുല്ലും സയീദ് അജ്മലുമാണ് പുതിയ പരിശീലകരായി ചുമതലയേറ്റത്. ഓസ്‌ട്രേലിയൻ പരമ്പരയാകും ഇവരുടെ ആദ്യ വെല്ലുവിളി. ഗുല്‍ നേരത്തെയും പാകിസ്താന്റെ ബൗളിംഗ് പരിശീലകനായിരുന്നു.
47 ടെസ്റ്റ്, 130 ഏകദിനം, 60 ടി20 എന്നിവയില്‍ പാകിസ്താനായ കളിത്തിലിറങ്ങിയിട്ടുണ്ട് ഗുല്‍. അജ്മല്‍ പിഎസ്എല്ലില്‍ ഇസ്ലാമബാദ് യുണൈറ്റഡിനെ പരിശീലിപ്പിച്ചിട്ടുണ്ട്. അതേസമയം മുഖ്യ സെലക്ടറായ മുഹമ്മദ് ഹഫീസാണ് അവരുടെ താത്കാലിക പരിശീലകനും.
ലോകത്തിന് മുന്നില്‍ പാകിസ്താന്റെ പേസ് നിരയെ ശക്തമാക്കുമെന്ന് ഉമര്‍ ഗുല്‍ സാക്ക അഷ്‌റഫിന് നന്ദി അറിയിച്ച് പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. ആദരിക്കപ്പെട്ടുവെന്നും വളരെയേറെ നന്ദിയുണ്ടെന്നും അജ്മല്‍ പറഞ്ഞു. സ്പിന്‍ ബൗളിംഗ് വികസനത്തിന് കൂടുതല്‍ സംഭാവന നല്‍കാന്‍ കാത്തിരിക്കുന്നുവെന്നും അജ്മല്‍ പറഞ്ഞു.
🚨 Umar Gul and Saeed Ajmal have been appointed as the Fast Bowling and Spin Bowling Coaches, respectively, for the Pakistan Men’s Team
Read more ➡️ https://t.co/0rPdPWlvGm pic.twitter.com/FB4sak7sFW
— Pakistan Cricket (@TheRealPCB) November 21, 2023
“>















