ചൈനയിൽ നൂറുകണക്കിന് മുസ്ലീം പള്ളികൾ പൊളിച്ചു കളഞ്ഞു; ചിലത് രൂപമാറ്റം വരുത്തി കെട്ടിടങ്ങളാക്കി; നിംഗ്‌സിയയിൽ മാത്രം അടച്ചു പൂട്ടിയത് 1,300 പള്ളികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയിൽ നൂറുകണക്കിന് മുസ്ലീം പള്ളികൾ പൊളിച്ചു കളഞ്ഞു; ചിലത് രൂപമാറ്റം വരുത്തി കെട്ടിടങ്ങളാക്കി; നിംഗ്‌സിയയിൽ മാത്രം അടച്ചു പൂട്ടിയത് 1,300 പള്ളികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2023, 12:59 pm IST
Facebook
Twitter
WhatsAppTelegram

ബെയിജിംങ്: ചൈനയിൽ വ്യാപകമായി മുസ്ലീം പള്ളികൾ അടച്ചു പൂട്ടുകയോ അല്ലെങ്കിൽ മറ്റ് പൊതു ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കുകയോ ചെയ്യുന്നതായി റിപ്പോർട്ട്. ഇസ്‌ലാമിക ആചാരങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വ്യവസ്ഥാപിത ശ്രമത്തിന്റെ ഭാഗമാണ് ഈ അടിച്ചമർത്തലെന്ന് അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനയുടെ പുതിയ റിപ്പോർട്ടിൽ പറയുന്നു.

ചൈനയിൽ ഏകദേശം 20 ദശലക്ഷം മുസ്ലീങ്ങളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ചൈനീസ് ഭരണകൂടം മതസ്വാതന്ത്ര്യം അനുവദിക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിലും മതസ്ഥാപനങ്ങൾക്കെതിരെ വിരുദ്ധ നിലപാടാണ് കമ്യൂണിസ്റ്റ് പാർട്ടി കൈക്കൊള്ളുന്നത്. സമീപ വർഷങ്ങളിൽ മതത്തിനെതിരെയുള്ള അടിച്ചമർത്തൽ വർധിച്ചിട്ടുണ്ടെന്ന് നിരീക്ഷർ വ്യക്തമാക്കുന്നു. എന്നാൽ ചൈനീസ് ഭരണകൂടം അവകാശപ്പെടുന്നത് ഗ്രാമീണരെ മാറ്റിപ്പാർപ്പിക്കുമ്പോഴാണ് പള്ളികൾ അടച്ചിടേണ്ടി വരുന്നതെന്നാണ്. ഇത് മുസ്ലീങ്ങളുടെ സാമ്പത്തിക ഭാരം കുറയ്‌ക്കാൻ സഹായിക്കുന്നുവെന്നും ഭരണകൂടം വിശദീകരിക്കുന്നു. .

ചൈനയുടെ വടക്കുപടിഞ്ഞാറൻ സിൻജിയാങ് മേഖലയിൽ മുസ്ലീങ്ങൾക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളുടെ വർദ്ധിച്ചുവരുന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്വയംഭരണ പ്രദേശമായ നിംഗ്‌സിയയിലെ മുസ്ലീം ഭൂരിപക്ഷ ഗ്രാമമായ ലിയോഖിയാവോയിൽ, ആറ് പള്ളികളിൽ മൂന്നെണ്ണം പൊളിച്ചു കളയുകയും ബാക്കിയുള്ളവയ്‌ക്ക് രൂപമാറ്റംവരുത്തുകയും ചെയ്തു. 2020 മുതൽ നിംഗ്‌സിയയിലെ ഏകദേശം 1,300 പള്ളികൾ അടച്ചുപൂട്ടുകയോ മറ്റ് ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കുകയോ ചെയ്തതായി മുസ്‌ലിം പണ്ഡിതനായ ഹന്നാ തിക്കർ പറഞ്ഞു.

മുമ്പ് ചൈനയുടെ “ലിറ്റിൽ മക്ക” എന്ന് അറിയപ്പെട്ടിരുന്ന പ്രവിശ്യയിലെ ഒരു നഗരമായ ലിന്‌സിയയിൽ 16 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവരെ മതപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയിരുന്നു. കൂടാതെ മതപഠനം നടത്തുന്നതിനും നിരോധനമുണ്ടായിരുന്നു.

2018-ൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി പള്ളികളുടെ നിയന്ത്രണവും ഏകീകരണവും പരാമർശിക്കുന്ന ഒരു രേഖ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ പള്ളികൾക്ക് നിയന്തണം ഏർപ്പെടുത്താൻ നിർദ്ദേശമുണ്ടായിരുന്നു. ആവശ്യമില്ലാത്തവ പൊളിച്ച മാറ്റാവും ബാക്കിയുള്ളവ രൂപ മാറ്റം വരുത്താനും സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ചു. പള്ളികളുടെ നിർമ്മാണം, ലേഔട്ട്, ഫണ്ടിംഗ് എന്നിവ “കർശനമായി നിരീക്ഷിക്കണം”, രേഖയിൽ പറയുന്നു.

 

Tags: DestroyedChinaMuslim Mosque
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies