ചണ്ഡീഗഡ്: പഞ്ചാബിലെ അമൃത്സറിൽ നിരോധിത പുകയില വസ്തുക്കൾ പിടിച്ചെടുത്ത് പോലീസ്. അമൃത്സറിലെ അട്ടാരി ഗ്രാമത്തിൽ നിന്നാണ് പോലീസ് നിരോധിത പുകയില വസ്തുക്കൾ കണ്ടെടുത്തത്. പഞ്ചാബ് പോലീസിനും അതിർത്തി സുരക്ഷാ സേനയ്‌ക്കും ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ 5.290 കിലോഗ്രാം ഹെറോയിനും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും പാകിസ്താൻ കള്ളക്കടത്തുക്കാരുടെ ശ്രമങ്ങൾ അതിർത്തി സുരക്ഷാ സേന പരാചയപെടുത്തിയിരുന്നു. 565 ഗ്രാം ഹെറോയിൻ അടങ്ങിയ ഡ്രോൺ വയലിൽ നിന്നും സുരക്ഷാ സേന കണ്ടെടുത്തിരുന്നു. പാകിസ്താനിൽ നിന്നുള്ള കള്ളക്കടത്തുക്കാരാണ് ഇതിനു പിന്നിലെന്നും വരും ദിവസങ്ങളിൽ പ്രദേശത്ത് ശക്തമായ പരിശോധനകൾ നടത്തുമെന്നും പഞ്ചാബ് പോലീസ് അറിയിച്ചു.