ബിടിഎസ് താരങ്ങളെല്ലാം നിർബന്ധിത സൈനിക സേവനത്തിലേക്ക്; ഒരുമിച്ചുള്ള തിരിച്ചു വരവ് 2025-ൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ബിടിഎസ് താരങ്ങളെല്ലാം നിർബന്ധിത സൈനിക സേവനത്തിലേക്ക്; ഒരുമിച്ചുള്ള തിരിച്ചു വരവ് 2025-ൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2023, 03:41 pm IST
FacebookTwitterWhatsAppTelegram

ലോകമെമ്പാടും നിരവധി ആരാധകരുള്ള സൗത്ത് കൊറിയന്‍ ബോയ് ബാന്‍ഡാണ് ബിടിഎസ്. ഏഴ് അം​ഗങ്ങളുളള ബാൻഡിലെ മൂന്ന് പേർ നിർബന്ധിത സൈനിക സേവനത്തിലാണ്. ഷുഗ, ജെ-ഹോപ്പ്, ജിന്‍ എന്നിവരാണ് സൈന്യത്തിലുള്ളത്. ഇപ്പോഴിതാ, ഇവർക്ക് പിന്നാലെ ബാക്കിയുള്ള നാലുപേരും സൈനിക സേവനത്തിന് പോകുന്നതായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആർഎം, ജിമിന്‍, വി, ജങ്കൂക്ക് എന്നിവർകൂടിയാണ് സൈനിക സേവനത്തിന് പോകുന്നത്.

ബി​ഗ് മ്യൂസിക് ബാൻഡായ ഇവർ തങ്ങളുടെ വേവേഴ്‌സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. നാലുപേരും സൈനിക സേവനത്തിലുള്ള തയ്യാറെടുപ്പിലാണെന്നും കൂടുതൽ അപ്ഡേറ്റുകൾ യഥാസമയം അറിയിക്കുമെന്നുമാണ് പോസ്റ്റിൽ പറയുന്നത്. നാലുപേരും അവരുടെ സൈനിക സേവനം പൂര്‍ത്തിയാക്കി സുരക്ഷിതമായി മടങ്ങിവരുന്നത് വരെ എല്ലാവരുടെയും സ്‌നേഹവും പിന്തുണയും കൂടെ ഉണ്ടാകണമെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.

Hello. ⁰This is BIGHIT MUSIC.⁰⁰We would like to inform our fans that RM, Jimin, V, and Jung Kook have initiated the military enlistment process.⁰⁰The artists are preparing to fulfill their military service duties. We will inform you of further updates in due course.⁰⁰We… pic.twitter.com/qtaPkwXGU2

— haruharu💜 (slow) (@haruharu_w_bts) November 22, 2023

ബിടിഎസ് ടീമിൽ നിന്നും ആദ്യം സൈനിക സേവനത്തിന് പോയത് ജിൻ ആയിരുന്നു. 2022 ഡിസംബര്‍ 13നായിരുന്നു നിർബന്ധിത സൈനിക സേവനത്തിന് പോയത്. പിന്നാലെ 2023ല്‍ ഏപ്രില്‍ 18ന് ജെ-ഹോപ്പും സൈന്യത്തിന് വേണ്ടി സേവനമനുഷ്ഠിക്കാനായി പോകുകയായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഷുഗയും മിലിട്ടറിയിലേക്ക് പോവുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിരുന്നത്. ബിടിഎസ് തങ്ങളുടെ സൈനിക സേവനം പൂർത്തിയാക്കി 2025ല്‍ വീണ്ടും ഒന്നിക്കുമെന്നാണ് പറഞ്ഞിരുന്നത്.

 

Tags: BTSSUB
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies