ലോകമെമ്പാടും നിരവധി ആരാധകരുള്ള സൗത്ത് കൊറിയന്‍ ബോയ് ബാന്‍ഡാണ് ബിടിഎസ്. ഏഴ് അംഗങ്ങളുളള ബാൻഡിലെ മൂന്ന് പേർ നിർബന്ധിത സൈനിക സേവനത്തിലാണ്. ഷുഗ, ജെ-ഹോപ്പ്, ജിന്‍ എന്നിവരാണ് സൈന്യത്തിലുള്ളത്. ഇപ്പോഴിതാ, ഇവർക്ക് പിന്നാലെ ബാക്കിയുള്ള നാലുപേരും സൈനിക സേവനത്തിന് പോകുന്നതായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആർഎം, ജിമിന്, വി, ജങ്കൂക്ക് എന്നിവർകൂടിയാണ് സൈനിക സേവനത്തിന് പോകുന്നത്.
ബിഗ് മ്യൂസിക് ബാൻഡായ ഇവർ തങ്ങളുടെ വേവേഴ്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. നാലുപേരും സൈനിക സേവനത്തിലുള്ള തയ്യാറെടുപ്പിലാണെന്നും കൂടുതൽ അപ്ഡേറ്റുകൾ യഥാസമയം അറിയിക്കുമെന്നുമാണ് പോസ്റ്റിൽ പറയുന്നത്. നാലുപേരും അവരുടെ സൈനിക സേവനം പൂര്‍ത്തിയാക്കി സുരക്ഷിതമായി മടങ്ങിവരുന്നത് വരെ എല്ലാവരുടെയും സ്നേഹവും പിന്തുണയും കൂടെ ഉണ്ടാകണമെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.
Hello. ⁰This is BIGHIT MUSIC.⁰⁰We would like to inform our fans that RM, Jimin, V, and Jung Kook have initiated the military enlistment process.⁰⁰The artists are preparing to fulfill their military service duties. We will inform you of further updates in due course.⁰⁰We… pic.twitter.com/qtaPkwXGU2
— haruharu💜 (slow) (@haruharu_w_bts) November 22, 2023
ബിടിഎസ് ടീമിൽ നിന്നും ആദ്യം സൈനിക സേവനത്തിന് പോയത് ജിൻ ആയിരുന്നു. 2022 ഡിസംബര്‍ 13നായിരുന്നു നിർബന്ധിത സൈനിക സേവനത്തിന് പോയത്. പിന്നാലെ 2023ല്‍ ഏപ്രില്‍ 18ന് ജെ-ഹോപ്പും സൈന്യത്തിന് വേണ്ടി സേവനമനുഷ്ഠിക്കാനായി പോകുകയായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഷുഗയും മിലിട്ടറിയിലേക്ക് പോവുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിരുന്നത്. ബിടിഎസ് തങ്ങളുടെ സൈനിക സേവനം പൂർത്തിയാക്കി 2025ല്‍ വീണ്ടും ഒന്നിക്കുമെന്നാണ് പറഞ്ഞിരുന്നത്.