ഗോവയിൽ നടക്കുന്ന അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിന്റെ വാർത്തകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തിലുടനീളം. ബോളിവുഡ് താരം സൽമാൻഖാന്റെയും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെയും ചിത്രങ്ങൾ ഇതിനോടകം തന്നെ ഇന്റർനെറ്റ് ലോകത്തിൽ വൈറലാണ്. ഇതിനോടൊപ്പം താരം മറാത്തി ഭാഷയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്ന വീഡിയോയാണ് ഇപ്പോൾ ആരാധകരെ ആകർഷിക്കുന്നത്.
ഗോവയിൽ നടക്കുന്ന 54-ാമത് അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സൽമാൻഖാൻ. മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ കണ്ട ശേഷം പരിപാടി എങ്ങനെയുണ്ടായിരുന്നെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിനോട് മറാത്തി ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. ”ഫാർ ചാൻ, അവാല മാലാ” ( വളരെ നന്നായിട്ടുണ്ട്, എനിക്ക് ഇഷ്ടപ്പെട്ടു) സൽമാൻഖാൻ പറഞ്ഞു.
Latest : #Salmankhan in Marathi
Reporter :- Salman sir Aaj Michal logo Aur CM se Mile uske baarein main kya bolnege
Salman :- Super Nice , I Loved It
Most Loved and Respected Megastar @BeingSalmanKhan | #Tiger3 pic.twitter.com/lVvrgoWmvz
— FIGHTя (@SalmanzFighter_) November 22, 2023
“>
ഫിലിം ഫെസ്റ്റിവലിൽ തന്റെ അനന്തരവൾ അലിസെ അഗ്നിഹോത്രിയുടെ വരാനിരിക്കുന്ന ‘ഫരേ’യുടെ പ്രൊമോഷനും താരം നടത്തിയിരുന്നു. അലിസെ അഗ്നിഹോത്രിയുടെ ആദ്യ സിനിമയാണ് ഫരേ. അലിസയ്‌ക്ക് പുറമെ പ്രസന്ന ബിഷന്ത്, സഹിൽ മേത്ത തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങൾ കൈക്കാര്യം ചെയ്യുന്നു. ടൈഗർ 3 യുടെ വിജയത്തിന്റെ സന്തോഷവും അദ്ദേഹം മാദ്ധ്യമങ്ങളോട് പങ്കുവച്ച ശേഷമാണ് അവിടെ നിന്നും മടങ്ങിയത്.















