സാത്വിക്-ചിരാഗ് സഖ്യത്തിന് പിന്നാലെ ചൈന മാസ്റ്റേഴ്‌സിന്റെ ക്വാര്‍ട്ടറില്‍ കടന്ന് മലയാളി താരം എച്ച്.എസ് പ്രണോയ്. പുരുഷ സിംഗിള്‍സില്‍ ഡെന്‍മാര്‍ക്ക് താരം മാഗ്‌നസ് ജോഹന്നാസനെ ആണ് പ്രണോയ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റിനാണ് താരത്തിന്റെ വിജയം
21-12, 21-18 എന്ന സ്‌കോറിനാണ് എട്ടാം സീഡ് എച്ച്.എസ്. പ്രണോയ് മാഗ്‌നസ് ജോഹന്നാസനെ പരാജയപ്പെടുത്തിയത്. രണ്ടാം ഗെയിമില്‍ ഡെന്മാര്‍ക്ക് താരം തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും പ്രണയിയുടെ പരിചയ സമ്പത്ത് മാഗ്നസിന്റെ പോരാട്ട വീര്യത്തെ മറികടക്കുകയായിരുന്നു. 40 മിനിട്ട് നീണ്ടുനിന്ന മത്സരമായിരുന്നു ഇത്. ഡെന്മാര്‍ക്കിന്റെ ആന്റോണ്‍സണ്‍ ജപ്പാന്റെ നരോക്ക മത്സരത്തിലെ വിജയിയെ ക്വാര്‍ട്ടറില്‍ പ്രണോയ് നേരിടും.