കൊച്ചി: നിശാപാർട്ടികൾക്കു വേണ്ടി സ്വകാര്യ റിസോർട്ടുകൾ ആഡംബര ഹോട്ടലുകളിലേക്ക് എത്തിക്കാൻ കൊണ്ടുവന്ന എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. നിശാപാർട്ടികൾക്ക് വേണ്ടി മയക്കുമരുന്ന് എത്തിക്കുന്ന ഇടനിലക്കാരനെയടക്കമാണ് എക്‌സൈസ് പിടികൂടിയത്. 1,05,000 രൂപയും 7.5 ഗ്രാം എംഡിഎംഎയും മൂന്ന് ഫോണുകളും കണ്ടെടുത്തു.
കാക്കനാട് പടമുഗൾ ഓലിക്കുഴി സ്വദേശിയും, ഡിവൈഎഫ്‌ഐ മുൻ ബ്ലോക്ക് പ്രസിഡന്റുമായ ഒ.എം സലാഹുദ്ദീൻ(35), പാലക്കാട് തൃത്താല കപ്പൂർ സ്വദേശി പൊറ്റേക്കാട്ട് വീട്ടിൽ അമീർ അബ്ദുൾഖാദർ(27), വൈക്കം വെള്ളൂർ സ്വദേശി അർഫാസ് ഷെരീഫ് (27) എന്നിവരെയാണ് പിടികൂടിയത്.
ഇവരുടെ പ്രധാന ഇടനിലക്കാരൻ അറസ്റ്റിലായതിന് പിന്നാലെയാണ് മൂവരെയും പിടികൂടിയത്. ബെംഗളൂരുവിൽ നിന്നും മയക്കു മരുന്നുമായി നോർത്ത് റെയിൽവേസ്‌റ്റേഷനിൽ എത്തിയ ഇവരെ പോലീസ് വളഞ്ഞിട്ട് പിടിക്കുകയായിരുന്നു. ഒരു വാഹനത്തിൽ മാത്രം യാത്ര ചെയ്യാതെ പല വാഹനങ്ങളിലായി യാത്ര ചെയ്താണ് ഇവർ മയക്കുമരുന്ന് കൈമാറിയിരുന്നത്.















