ന്യൂഡൽഹി : മുംബൈയിൽ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് പാക് ഭീകരനായ മൗലാന മസൂദ് അസ്ഹർ . ഇയാൾ പാകിസ്താനിൽ ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ എന്നാൽ മസൂദ് അസ്ഹറിന്റെ സഹോദരൻ അബ്ദുൾ അസ്ഗർ റൗഫ് ഇപ്പോൾ ഇന്ത്യയിലെ യുവാക്കളെ ഹമാസിന് വേണ്ടി റിക്രൂട്ട് ചെയ്യുകയാണെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത് .
പാക് അധീന കശ്മീരിൽ ഭീകരാക്രമണം നടത്താൻ യുവാക്കളെ പരിശീലിപ്പിക്കാൻ പാകിസ്താനിലേക്ക് അയച്ചിരുന്നു . എന്നാൽ ഇവരെ ഇപ്പോൾ ഹമാസിന് വേണ്ടി ഇസ്രായേലിനെതിരെ യുദ്ധം ചെയ്യാൻ പലസ്തീനിലേയ്‌ക്ക് അയക്കുകയാണ്. രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് ആഭ്യന്തര മന്ത്രാലയം എല്ലാ സുരക്ഷാ ഏജൻസികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുംബൈ ആക്രമണത്തിന്റെ വാർഷികത്തിന് മുമ്പ് ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ ഒരു വലിയ ഗൂഢാലോചന നടത്താൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു.വിശദമായ അന്വേഷണത്തിൽ പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ബിഹാർ, കശ്മീർ, മധ്യപ്രദേശ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ തീവ്ര ഇസ്ലാമിസ്റ്റുകളായ ചിലരുമായി റൗഫ് സാറ്റലൈറ്റ് ഫോണിലൂടെ തുടർച്ചയായി സംസാരിക്കുന്നതായി കണ്ടെത്തി
രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ ചില ഇസ്ലാമിക സത്യവാങ്മൂലങ്ങൾ കണ്ടെത്തിയതായും അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. ഇതിനെ ബേത്ത് എന്ന് വിളിക്കുന്നു. രാജ്യാന്തര ഭീകര സംഘടനയായ ഐഎസാണ് ഇത് ഉപയോഗിക്കുന്നത്. നേരത്തെ ജെയ്‌ഷെ മുഹമ്മദും ഇത് ഉപയോഗിച്ചിരുന്നു.
ജാർഖണ്ഡിൽ റൗഫുമായി സംസാരിച്ചുകൊണ്ടിരുന്ന 5 പേരിൽ 2 പേരെ പോലീസ് പിടികൂടി. ഹാരീസ്, നസീം എന്നിവരാണ് അറസ്റ്റിലായത് .ഇവർ താലിബാന്റെ വക്താവ് ഡോ. ബഷീറുമായും ബന്ധപ്പെട്ടിരുന്നു.















