പത്തനംതിട്ട: ലക്ഷങ്ങളുടെ ഫണ്ട് തട്ടിപ്പ് നടത്തിയ കേസിൽ ആരോഗ്യവകുപ്പ് ജീവനക്കാരൻ പിടിയിൽ. നിലയ്‌ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന 16.40 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലാണ് പ്രതി പിടിയിലായത്. സംഭവത്തിൽ ഓഫീസ് അറ്റന്ററായ രമേശിനെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ടാണ് പ്രതി ലക്ഷങ്ങൾ തട്ടിയെടുത്തത്. ശബരിമലയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചെയ്യാൻ ഫണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം അധികൃതർ അറിയുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെയും മെഡിക്കൽ സൂപ്രണ്ടിന്റെയും ജോയിന്റ് അക്കൗണ്ടിലാണ് പണം സൂക്ഷിച്ചിരുന്നത്. പിന്നീട് ചില ആവശ്യങ്ങൾക്കായി പണം പരിശോധിച്ചപ്പോഴാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരൻ പലപ്പോഴായി സൂപ്രണ്ടിന്റെ ഒപ്പിട്ട പണം പിൻവലിച്ച കാര്യം പുറത്തറിഞ്ഞത്. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചു.















