തിരുവനന്തപുരം: ജോലിസമയത്ത് സമരത്തിന് ഇറങ്ങി സർക്കാർ ജീവനക്കാർ. സെക്രട്ടറിയേറ്റ് ജീവനക്കാരാണ് ജോലിക്കെത്തി പഞ്ച് ചെയ്ത ശേഷം സമരത്തിനിറങ്ങിയത്. പലരും ഐഡി കാർഡും ധരിച്ചാണ് സമരത്തിനിറങ്ങിയത്.
കേന്ദ്ര സർക്കാരിനെതിരെയാണ് സെക്രട്ടറിയേറ്റ് ജീവനക്കാർ സമരത്തിനിറങ്ങിയത്. സെക്രട്ടറിയേറ്റിലടക്കം ഫയൽ നീക്കം വൈകുമ്പോഴാണ് സർക്കാർ ജീവനക്കാരുടെ ഇത്തരത്തിലുള്ള നടപടി.















