ന്യൂഡൽഹി: വോട്ടെടുപ്പ് ആരംഭിച്ച രാജസ്ഥാനിലെ കന്നി വോട്ടർമാർക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 200 അംഗ നിയമസഭയിൽ, 199 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. രാജസ്ഥാനിലെ പ്രായപൂർത്തിയായ എല്ലാ ജനങ്ങളും വോട്ട് രേഖപ്പെടുത്തണമെന്ന് അദ്ദേഹം സമൂഹ മാദ്ധ്യമമായ എക്‌സിലൂടെ അഭ്യർത്ഥിച്ചു.
” രാജസ്ഥാൻ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചിരിക്കുന്നു. പ്രായപൂർത്തിയായ എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ആദ്യമായി വോട്ട് ചെയ്യുന്ന വോട്ടർമാർക്ക് എന്റെ ആശംസകൾ.” – പ്രധാനമന്ത്രി കുറിച്ചു.
राजस्थान विधानसभा चुनाव के लिए आज वोट डाले जाएंगे। सभी मतदाताओं से मेरा निवेदन है कि वे अधिक से अधिक संख्या में अपने मताधिकार का प्रयोग कर वोटिंग का नया रिकॉर्ड बनाएं। इस अवसर पर पहली बार वोट देने जा रहे राज्य के सभी युवा साथियों को मेरी ढेरों शुभकामनाएं।
— Narendra Modi (@narendramodi) November 25, 2023
“>
ദിവസങ്ങൾ നീണ്ടു നിന്ന പ്രചാരണത്തിനൊടുവിൽ രാജസ്ഥാനിലെ 200 നിയമസഭാ സീറ്റുകളിലെ 199 സീറ്റുകളിലേക്കും ഇന്ന് വോട്ടെടുപ്പ് ആരംഭിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി ഗുർമിത് സിംഗ് കുനാറിന്റെ മരണത്തെ തുടർന്നാണ് കരൺപൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റി വച്ചത്. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം. ഡിസംബർ മൂന്നിന് വോട്ടെണ്ണൽ നടക്കും.