കേന്ദ്രത്തിൽ നിന്നും ഫണ്ട് വാങ്ങിയ ശേഷം വകമാറ്റി ചെലവഴിക്കുന്നു; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നിർമ്മല സീതാരാമൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേന്ദ്രത്തിൽ നിന്നും ഫണ്ട് വാങ്ങിയ ശേഷം വകമാറ്റി ചെലവഴിക്കുന്നു; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നിർമ്മല സീതാരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2023, 01:26 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്ര വിഹിതം വാങ്ങിയ ശേഷം കേരളം അത് വകമാറ്റി ചെലവഴിക്കുന്നു. കേന്ദ്രം പണം നൽകുന്നില്ലായെന്ന തെറ്റായ പ്രചരണവും കേരള സർക്കാർ നടത്തുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

‘സംസ്ഥാനങ്ങൾക്ക് നൽകാനുള്ള കേന്ദ്ര വിഹിതം കൃത്യമായി നൽകുന്നുണ്ട്. സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതം സംബന്ധിച്ച് കൃത്യമായ പ്രൊപ്പോസ് സമർപ്പിക്കാൻ സംസ്ഥാന ധനവകുപ്പിനോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. രണ്ടുതവണ ആവശ്യപ്പെട്ടെങ്കിലും കേരളം മറുപടി നൽകിയില്ല. കൂടാതെ കേന്ദ്ര വിഹിതം കിട്ടിയതിനു ശേഷം കേരളം പല പദ്ധതികളുടെയും പേര് തന്നെ മാറ്റുന്നുണ്ടെന്നും മന്ത്രി പ്രതികരിച്ചു. മാദ്ധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.

കേന്ദ്രം അർഹതപ്പെട്ട വിഹിതം നൽകുന്നില്ലായെന്നും അത് തടഞ്ഞ് വച്ചിരിക്കുകയുമാണെന്ന സംസ്ഥാന സർക്കാരിന്റെ വാദം പൊളിക്കുന്ന രീതിയിലാണ് ധനമന്ത്രി മറുപടി നൽകിയിരിക്കുന്നത്. കേന്ദ്ര ഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചരണം നടക്കുന്നുണ്ട്. വിധവ, വാർദ്ധക്യ പെൻഷനുകൾക്ക് തുക നൽകുന്നില്ലെന്നാണ് പ്രചാരണം. എന്നാൽ എല്ലാ സംസ്ഥാനങ്ങൾക്കും ക്യത്യസമയത്ത് തന്നെ പണം നൽകുന്നുണ്ട്. ഒക്ടോബർ വരെയുള്ള അപേക്ഷകൾക്ക് പണം നൽകി കഴിഞ്ഞു. അതിന് ശേഷം അപേക്ഷകൾ ഒന്നും തന്നെ കിട്ടിയിട്ടില്ലായെന്നും മന്ത്രി അറിയിച്ചു. കൂടാതെ 15-ാം ധനകാര്യ കമ്മീഷന്റെ നിർദ്ദേശം പാലിച്ചവർക്ക് കൃത്യമായി ഗ്രാന്റ് നൽകിയിട്ടുണ്ട്. കേരളത്തിന് കിട്ടാതെ വന്നെങ്കിൽ നിർദ്ദേശം പാലിക്കാഞ്ഞിട്ടാകും. അതോടൊപ്പം സംസ്ഥാനത്തിന് ജിഎസ്ടി നഷ്ടപരിഹാരം നൽകണമെങ്കിൽ എജി വഴി കൃത്യമായ കണക്കുകൾ സംസ്ഥാനം നൽകണമെന്നും മന്ത്രി അറിയിച്ചു.

കൂടാതെ കുട്ടനാട്ടിലെ കർഷകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മന്ത്രി പ്രതികരിച്ചു. സംഭരിച്ച നെല്ലിന്റെ മുഴുവൻ തുകയും നൽകേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണ്. തുക പൂർണ്ണമായും കർഷകരുടെ അക്കൗണ്ടിൽ ഇട്ട് നൽകേണ്ടതാണെന്നും കേന്ദ്ര സർക്കാർ അതാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

Tags: nirmala seetaramanKERALA GOVERMENT
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

Latest News

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies