ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമാ രംഗത്തേക്ക് കടന്നുവന്ന നടിയാണ് നവ്യനായർ. അഭിനയിച്ച ഒട്ടനവധി കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ മനസിൽ ഇടംപിടിക്കാൻ താരത്തിന് സാധിച്ചു. സിനിമയിലെത്തുന്നതിന് വർഷങ്ങൾക്ക് മുമ്പ് കലാതിലകം പട്ടം നഷ്ടപ്പെട്ട് കരയുന്ന നവ്യനായരുടെ വീഡിയോ വളരെ ശ്രദ്ധേയമായിരുന്നു. ഇപ്പോൾ ആ സന്ദർഭത്തെ കുറിച്ച് മനസ് തുറക്കുകയാണ് നവ്യ.
പ്രായത്തിന്റെ പക്വതയില്ലായ്മ കൊണ്ടാണ് താൻ അന്ന് അങ്ങനെയൊക്കെ കരഞ്ഞുകൊണ്ട് പറഞ്ഞത്. ആ സമയത്തുള്ള എന്റെ പ്രതികരണവും ചിത്രവുമെല്ലാം ഏവരും ചർച്ച ചെയ്തിരുന്നു. പത്താം ക്ലാസ് പരീക്ഷയ്‌ക്ക് പഠിക്കാൻ പോലുമാവാതെ വിഷമിച്ച സമയത്താണ് പാലക്കാട് നിന്ന് തനിക്കൊരു കത്ത് വന്നത്. ആശ്വാസമായ വാക്കുകൾ. എഴുതിയയാളെ എനിക്ക് അറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം ഭഗവാന്റെ രൂപത്തിൽ വന്നൊരു കത്തായിരുന്നു അത്.
മോളുടെ കരഞ്ഞുകൊണ്ടുള്ള ഫോട്ടോ പത്രത്തിൽ കണ്ടിരുന്നു. അതിൽ നിന്ന് ഒരു കാര്യം മനസിലായി. മഞ്ജു വാര്യർക്കും സംയുക്ത വർമയ്‌ക്കുമൊപ്പം ഇരിക്കാൻ പാകത്തിനൊരു നടിയായി നീ മാറും. ആ കത്ത് കിട്ടിയില്ലായിരുന്നെങ്കിൽ നന്നായി പഠിച്ചിരുന്ന തനിക്ക് പത്താം ക്ലാസിൽ മോശം മാർക്ക് കിട്ടുമായിരുന്നേനെയെന്നും നവ്യനായർ പറഞ്ഞു.