ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസ മുനമ്പിലെ ഇസ്രായേൽ സുരക്ഷാ സേനയുമായി കൂടിക്കാഴ്ച നടത്തി. ഇത് സംബന്ധിച്ച് അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവന പുറത്തിറക്കി.
ഗാസമുമ്പിൽ എത്തിയ അദ്ദേഹം സൈനികരോടും പ്രതിരോധ സേന കമാൻഡർമാരോടും സംസാരിച്ചതായും, സുരക്ഷാ ക്രമീകരണങ്ങളിൽ വിശദീകരണം തേടിയെന്നും പ്രസ്താവനയിൽ പറയുന്നു.
היום בסיור בעזה: נמשיך עד הסוף – עד לניצחון. pic.twitter.com/e2aEA7Gfa4
— Benjamin Netanyahu – בנימין נתניהו (@netanyahu) November 26, 2023
‘ഒന്നിനും ഞങ്ങളെ തടയാൻ സാധിക്കില്ല, യുദ്ധത്തിന്റെ എല്ലാ ഉദ്ദേശങ്ങളും നേടാനുള്ള ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും ഞങ്ങൾക്കുണ്ട്. ഞങ്ങൾ ചെയ്യേണ്ടത് എന്താണെന്ന് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്’ – ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.















