ലക്‌നൗ: ഉത്തർപ്രദേശിലെ ഒരു കോളേജിൽ പർദ്ദയണിഞ്ഞ് മുസ്ലീം പെൺകുട്ടികൾ നടത്തിയ ഫാഷൻ ഷോയ്‌ക്കെതിരെ മുസ്ലീം സംഘടനയായ ജാമിയത്ത് ഇ ഉലമ. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് പരിപാടിയിൽ പങ്കെടുത്ത സ്ത്രീകൾക്കെതിരെ സംഘടന രംഗത്തുവന്നത്. പരിപാടിയുടെ നടത്തിപ്പ് കാരിക്കെതിരെയും സംഘടനയിലെ മതപണ്ഡിതർ വിമർശനം ഉന്നയിച്ചു.
മതത്തെ നിന്ദിക്കുന്ന പ്രവർത്തിയാണ് നടന്നതെന്നും ബുർഖ ഫാഷൻ ഷോ നടത്താനുള്ള വസ്ത്രമല്ലെന്നും ജാമിയത്ത് ഇ ഉലമ നേതാവ് മൗലാന മുക്കാറാം ഖ്വാസ്മി പറഞ്ഞു. മുസ്ലീം വിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്ന സംഭവമാണിതെന്നും മതത്തെ നിന്ദിക്കാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഭവം ഇനിയും ആവർത്തിക്കുകയാണെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്നും ഖ്വാസ്മി മാദ്ധ്യമങ്ങളോട് പറഞ്ഞു.
Burqa-clad women walk the ramp in UP college showacasing creativity in Burqa; Muslim body Jamiat-e-Ulema threatens strict action. pic.twitter.com/yIRBVb92SC
— Megh Updates 🚨™ (@MeghUpdates) November 27, 2023
ഏതെങ്കിലും ഒരു മതത്തെ അപമാനിക്കാനായല്ല താൻ പരിപാടി സംഘടിപ്പിച്ചതെന്നും പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകൾക്ക് അവസരം നൽകുകയാണ് ചെയ്തതെന്നും സംഘാടക അഭിപ്രായപ്പെട്ടു. മുസ്ലീം സ്ത്രീകളുടെ സർഗ്ഗാത്മകത പ്രദർശിപ്പിക്കാൻ ഒരു വേദിയൊരുക്കിയതിൽ അഭിമാനമുണ്ടെന്നും അവർ ഇന്ത്യ ടുഡെയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മതനേതക്കൾക്കെതിരെ പരിപാടിയിൽ പങ്കെടുത്ത കുട്ടികളും അദ്ധ്യാപകരും രംഗത്തുവന്നിട്ടുണ്ട്.















