എൽസിയു എന്ന വാക്കുകൊണ്ട് കോളിവുഡിൽ ഒരു പുതിയ മാറ്റം കൊണ്ട് വന്ന സംവിധായകനാണ് ലോകേഷ് കനകരാജ്. വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രം സംവിധാനം ചെയത്‌കൊണ്ട് സിനിമാ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്താൻ ലോകേഷിന് സാധിച്ചിട്ടുണ്ട്. സംവിധാനത്തിന് പുറമേ അഭിനയവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അദ്ദേഹം പുതിയ ഒരു സംരംഭത്തിന് തുടക്കം കുറിക്കുകയാണ്. ‘ജി സ്‌ക്വാഡ്’ എന്ന പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ലോകേഷ്. അദ്ദേഹത്തിന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
‘അഞ്ച് സിനിമകൾ മാത്രം സംവിധാനം ചെയ്തതിന് ശേഷം ഞാൻ എന്റെ പുതിയ ഉദ്യമമായ ജി സ്‌ക്വാഡ് പ്രൊഡക്ഷൻ ഹൗസ് പ്രഖ്യാപിക്കുകയാണ്. തന്റെ അടുത്ത സുഹൃത്തുകളുടെയും സഹായികളുടെയും കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ജി സ്‌ക്വാഡ് ആരംഭിക്കുന്നത്. എല്ലാവരുടെയും സ്‌നേഹവും പ്രാർത്ഥനയും വേണം പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ആദ്യ ചിത്രത്തെ സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും’ ലോകേഷ് അറിയിച്ചു.
Need all your love and support 🤗❤️@GSquadOffl pic.twitter.com/9NWou59tuE
— Lokesh Kanagaraj (@Dir_Lokesh) November 27, 2023















