മലയാളികളുടെ എക്കാലത്തെയും പ്രയങ്കരിയായ നായികയാണ് ഉൾവശി. തന്റെ അഭിനയ ജീവിതത്തോടൊപ്പം തന്നെ കുടുംബജീവിത്തിനും താരം പ്രാധാന്യം നൽകാറുണ്ട്. ഉർവശിയുടെ ഭർത്താവും വ്യവസായിയുമായ ശിവപ്രസാദും ചലച്ചിത്ര ലോകത്തേക്ക് ചുവട് വയ്‌ക്കുകയാണ്. സംവിധായക വേഷത്തിലേക്കാണ് അദ്ദേഹം എത്തുന്നത്. എൽ ജഗദമ്മ ഏഴാം ക്ലാസ് ബി, സ്റ്റേറ്റ് ഫസ്റ്റ് എന്ന ചിത്രമാണ് ശിവപ്രസാദ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.
ഉർവശി നായികയായി എത്തുന്ന ചിത്രത്തിന്റെ കഥ, തിരകഥ, സംഭാഷണം എന്നിവ നിർവഹിക്കുന്നതും അദ്ദേഹം തന്നെയാണ്. എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശി, ഫോസിൽഹോൾഡിംഗ്‌സ് എന്നിവർചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഉർവശിയോടൊപ്പം കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, കോട്ടയം രമേഷ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. കൈലാസ് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനിൽ നായരാണ്.