ഉത്തരകാശി രക്ഷാപ്രവർത്തനത്തിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തൊഴിലാളികളുടെ ധൈര്യവും ക്ഷമയും എല്ലാവരേയും പ്രചോദിപ്പിക്കുന്നതാണെന്നും രക്ഷാപ്രവർത്തനത്തിന്റെ വിജയം എല്ലാവരെയും വികാരഭരിതരാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം സന്തോഷം പങ്കുവെച്ചത്.
തൊഴിലാളികൾക്ക് എല്ലാവർക്കും നല്ല ആരോഗ്യം നേരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അവർ പ്രിയപ്പെട്ടവരെ കണ്ടുമുട്ടുന്നു എന്നത് വലിയ സംതൃപ്തി നൽകുന്ന കാര്യമാണ്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഈ കുടുംബങ്ങൾ കാണിച്ച ക്ഷമയും ധൈര്യവും എത്ര അഭിനന്ദിച്ചാലും മതിയാകുന്നതല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഈ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു. അവരുടെ ധീരതയും നിശ്ചയദാർഢ്യവും നമ്മുടെ സഹോദരങ്ങൾക്ക് പുതുജീവൻ നൽകിയെന്നും ദൗത്യത്തിന്റെ ടീം വർക്ക് അത്ഭുതകരമായ മാതൃകയാണ് കാഴ്ചവെച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
उत्तरकाशी में हमारे श्रमिक भाइयों के रेस्क्यू ऑपरेशन की सफलता हर किसी को भावुक कर देने वाली है।
टनल में जो साथी फंसे हुए थे, उनसे मैं कहना चाहता हूं कि आपका साहस और धैर्य हर किसी को प्रेरित कर रहा है। मैं आप सभी की कुशलता और उत्तम स्वास्थ्य की कामना करता हूं।
यह अत्यंत…
— Narendra Modi (@narendramodi) November 28, 2023