കോഴിക്കോട്: ക്ഷേത്രങ്ങളിലെ പ്രധാന ഭണ്ഡാരങ്ങൾ കുത്തിതുറന്ന് മോഷണം. അരക്കിനാട് ശിവക്ഷേത്രത്തിലും കൂട്ടാങ്ങാനം കുന്നംകുളങ്ങര ദേവീ ക്ഷേത്രത്തിലുമാണ് കവർച്ച നടന്നത്. രണ്ട് ക്ഷേത്രങ്ങളിലും ഒരേ രീതിയിലുള്ള മോഷണങ്ങളാണ് നടന്നിരിക്കുന്നത്. ഭണ്ഡാരങ്ങൾ കുത്തിതുറന്ന് കള്ളന്മാർ പണം കവർന്നിരിക്കുകയാണ്. മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സിസിടിവിയിൽ നിന്നും ലഭിച്ചു.
സ്ഥലത്തെ കുറിച്ച് നന്നായി അറിയുന്നവരാണ് മോഷണം നടത്തിയിരിക്കുന്നത്. ഭണ്ഡാരം തുറന്ന് പണം തിട്ടപ്പെടുത്താനിരിക്കെയായിരുന്നു മോഷണം നടന്നത്. കൂട്ടങ്ങാനം ദേവിക്ഷേത്രത്തിലെ പ്രധാന ഭണ്ഡാരമാണ് കള്ളന്മാർ കവർച്ച നടത്തിയത്. ക്ഷേത്രത്തിലെ ഓഫീസ് മുറിയുടെ പൂട്ടും പൊട്ടിച്ചിട്ടുണ്ട്. രാവിലെ ക്ഷേത്രത്തിലെത്തിയ പുറംപണിക്കാരനാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്.
ക്ഷേത്രങ്ങളിൽ പോലീസ് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.