തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. ഊരുട്ടമ്പലം സ്വദേശി ഗോകുൽ (23) ആണ് പിടിയിലായത്. സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രതി ലോഡ്ജിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
കുടുംബവുമായി അകന്നു കഴിയുകയാണ് പെൺകുട്ടിയുടെ അമ്മ. ഇവരുടെ രണ്ടാമത്തെ ഭർത്താവ് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ബന്ധുക്കൾ ആരോപിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഗോകുൽ ബലാത്സംഗം ചെയ്തതായി പെൺകുട്ടി പറഞ്ഞത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിച്ച യുവാവ് കോവളത്തെ ലോഡ്ജിൽ കൊണ്ടുപോയി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.