നടി അപൂർവ ബോസും ഭർത്താവ് ധിമൻ തലപത്രയും വീണ്ടും വിവാഹിതരാഹി. നേരത്തെ രണ്ടുപേരുടെയും കുടുബങ്ങളുടെ സാന്നിദ്ധ്യത്തിൽ ഇരുവരുടെയും രജിസ്റ്റർ വിവാഹം നടന്നിരുന്നു. തുടർന്ന് ആറ് മാസങ്ങൾക്ക് ശേഷം ഇരുവരുടെയും ആചാരപ്രകാരമുള്ള വിവാഹം നടത്തുകയായിരുന്നു. പ്രണയ വിവാഹമായിരുന്നു ഇവരുടേതും.
View this post on Instagram
രണ്ടു വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നും വരുന്ന ഇരുവർക്കും അന്ന് ആചാരപ്രകാരം ആഘോഷപൂർവ്വമായൊരു വിവാഹത്തിന് സമയമുണ്ടായിരുന്നില്ല. അങ്ങനെയാണ് ലളിതമായി രജിസ്റ്റർ വിവാഹം നടത്തിയത്. എന്നാൽ ഇപ്പോൾ ഇരുവരുടെയും കുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെ താൽപ്പര്യം കൂടി പരിഗണിച്ചാണ് വീണ്ടും വിവാഹിതരായത്.
വിവാഹചടങ്ങുകളിൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു. ആദ്യം ഭർത്താവ് ധിമൻ തലപത്രയുടെ ആചാരപ്രകാരം അഗ്നിസാക്ഷിയായി വിവാഹം നടത്തി. പിന്നീട് ക്ഷേത്രത്തിൽ വച്ച് ഇരുവരും മാല ചാർത്തി. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
അഭിനയത്തിന് പുറമേ ഐക്യരാഷ്ട സഭയിൽ കമ്മ്യൂണിക്കേഷൻ കൺസൽട്ടന്റായി ജോലി ചെയ്യുകയാണ് അപൂർവ്വ. കുടുംബത്തോടൊപ്പം നവംബറിൽ ആചാരപ്രകാരം വിവാഹം നടത്തുമെന്ന് അപൂർവ നേരത്തെ പറഞ്ഞിരുന്നു. പ്രണയം, പത്മശ്രീ ഭരത് ഡോ. സരോജ് കുമാർ, ഹേ ജൂഡ്, പകിട തുടങ്ങിയ ചിത്രങ്ങളിലൂടെ താരം മലയാളികൾക്ക് ശ്രദ്ധേയയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്ട്‌സ് ക്ലബ് ആണ് താരത്തിന്റെ ആദ്യ ചിത്രം.