"കഠിനധ്വാനം ചെയ്യൂ, വലിയ സ്വപ്‌നം കാണൂ" ഇസ്രോ വിദ്യാർത്ഥികളെ കണ്ട് നാസ അഡ്മിനിസ്ട്രേറ്റർ; രകേഷ് ശർമയുമായും കൂടിക്കാഴ്ച നടത്തി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

“കഠിനധ്വാനം ചെയ്യൂ, വലിയ സ്വപ്‌നം കാണൂ” ഇസ്രോ വിദ്യാർത്ഥികളെ കണ്ട് നാസ അഡ്മിനിസ്ട്രേറ്റർ; രകേഷ് ശർമയുമായും കൂടിക്കാഴ്ച നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 01:09 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കഠിനധ്വാനവും വലിയ സ്വപ്‌നങ്ങളും ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികൻ രാകേഷ് ശർമ എല്ലാവർക്കും പ്രചോദനമാണെന്നും നാസ അഡ്മിനിസ്‌ട്രേറ്റർ ബിൽ നെൽസൺ. ഇന്ത്യാ സന്ദർശനത്തിനായി എത്തിയ അദ്ദേഹം ഇസ്രോയിലെ വിദ്യാർത്ഥികളെയും രകേഷ് ശർമയെയും സന്ദർശിച്ചു. ആദ്യമായി ബഹിരാകാശ സന്ദർശനം നടത്തിയ ഇന്ത്യൻ പൗരനാണ് രാകേഷ് ശർമ.

‘ബെംഗളൂരുവിൽ രാകേഷ് ശർമയോടൊപ്പം ഐഎസ്ആർഒ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ട്. ബഹിരാകാശത്തേക്ക് പോയ ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കഥ എല്ലാവർക്കും പ്രചോദനമാണ്. ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും യുവതലമുറകളോട്: കഠിനധ്വാനം ചെയ്യൂ, വലിയ സ്വപ്‌നം കാണൂ, ഉയരങ്ങളിലേക്ക് എത്തൂ’. നെൽസൺ എക്‌സിൽ കുറിച്ചു.

It was a great honor to speak with students in Bengaluru today with Rakesh Sharma, the first Indian to fly to space. His story lit up the room! To the Artemis Generation in India and beyond: Work hard, dream big, and reach for the stars. The universe is the limit! pic.twitter.com/mnPUJDfr8P

— Bill Nelson (@SenBillNelson) November 29, 2023

1984 ഏപ്രിൽ 2-ന് കസാഖ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലെ ബൈകോണൂർ കോസ്‌മോഡ്രോമിൽ നിന്നും വിക്ഷേപിച്ച സോവിയറ്റ് റോക്കറ്റ് സോയൂസ് ടി-11-ൽ പറന്ന് ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യൻ പൗരനായി രകേഷ് ശർമ മാറി. ബഹിരാകാശ യാത്ര നടത്തുന്ന 14-ാമത്തെ രാജ്യമായി അതോടെ ഇന്ത്യ മാറി. 7 ദിവസം 21 മണിക്കൂർ 40 മിനിറ്റ് അദ്ദേഹം ബഹിരാകാശത്ത് ചെലവഴിച്ചു. ബയോ മെഡിസിൻ, റിമോട്ട് സെൻസിംഗ് ഉൾപ്പെടെയുള്ള നിരവധി മേഖലകളിൽ ശാസ്ത്രീയ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും രാകേഷ് ശർമ നടത്തി.

ഇസ്രോയും നാസയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായും സഹകരണം വിപുലീകരിക്കുന്നതിനും വേണ്ടിയാണ് നെൽസൺ ഇന്ത്യാ സന്ദർശനത്തിന് എത്തിയത്. ഗവേഷണവുമായി ബന്ധപ്പെട്ട മേഖലകളിലും മനുഷ്യ പര്യവേക്ഷണത്തിലും ഭൗമശാസ്ത്രത്തിലും ഉഭയക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുമായി ബഹിരാകാശ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ജോ ബൈഡന്റെ നേതൃത്വത്തിൽ വികസിപ്പിച്ച ക്രിട്ടിക്കൽ ആൻഡ് എമർജിങ് ടെക്‌നോളജിയിൽ യുഎസുമായുള്ള ഇന്ത്യയുടെ സഹകരണം കൂടുതൽ വികസിപ്പിക്കുന്നതിനു കൂടിയാണ് നെൽസൺ ഇന്ത്യയിൽ എത്തിയത്.

Tags: isroNASABILL NELSONrakesh sharma
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies