ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. രാജസ്ഥാനിൽ ബിജെപി വിജയിക്കുമെന്നാണ് പ്രവചനം. മദ്ധ്യപ്രദേശ് നിലനിർത്തുമെന്നും ഛത്തിസ്ഗഡിലും ബിജെപിക്ക് നേരിയ മുൻതൂക്കം ലഭിക്കുമെന്നും സർവേ. അതേസമയം തെലങ്കാനയിൽ സഖ്യസർക്കാരിനാണ് സാധ്യത. മിസോറാമിലും സഖ്യസർക്കാർ എത്തുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനം. ഡിസംബർ 3ന് തിരഞ്ഞെടുപ്പ് ഫലങ്ങൾ വരാനിരിക്കെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ.
രാജസ്ഥാനിൽ ബിജെപി അധികാരത്തിലെത്തുമെന്നാണ് എല്ലാ സർവേ ഫലങ്ങളും സാക്ഷ്യപ്പെടുത്തുന്നത്. മദ്ധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് കളമൊരുങ്ങിയത്. എന്നാൽ ബിജെപിക്ക് മുൻതൂക്കമെന്നാണ് റിപ്പബ്ലിക് ടിവിയുടെ എക്സിറ്റ് പോൾ ഫലം.
അതേസമയം ഛത്തീഗഡിൽ കോൺഗ്രസ് വിജയം പ്രവചിക്കുന്നുണ്ടെങ്കിലും പ്രവചനത്തിന് പുറത്ത് തിരഞ്ഞെടുപ്പിന് മുൻപ് ബാഗേൽ സർക്കാരിന്റെ അഴിമതിയുടെ കറ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. തെലങ്കാനയിൽ കോൺഗ്രസിനാണ് മുൻതൂക്കം. എന്നാൽ തുക്കു സർക്കാരിനുള്ള സാധ്യതയാണ് തെളിയുന്നത്. മിസോറാമിൽ സോറാം പീപ്പിൾ മൂവ്‌മെന്റ് മുന്നിലാണ്.