അഖില വീണ്ടും വിവാഹിതയായി; ദുരൂഹതയുണ്ട്, ചെറുക്കൻ ആരാണെന്ന് തനിക്കറിയില്ല; ആശങ്കയുണ്ടെന്നും പിതാവ് അശോകൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഖില വീണ്ടും വിവാഹിതയായി; ദുരൂഹതയുണ്ട്, ചെറുക്കൻ ആരാണെന്ന് തനിക്കറിയില്ല; ആശങ്കയുണ്ടെന്നും പിതാവ് അശോകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 06:27 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: അഖില- ഷെഫിൻ ജഹാൻ വിവാഹ ബന്ധം അവസാനിച്ചു. അഖിലയുമായുള്ള വിവാഹബന്ധം ഷെഫിൻ ജഹാൻ വേർപ്പെടുത്തിയതായി വിവരം. വിവാഹ മോചനത്തിന് ശേഷം തിരുവനന്തപുരം സ്വദേശിയുമായി അഖിലയുടെ വിവാഹം വീണ്ടും നടന്നതായും സൂചനകൾ പുറത്ത് വന്നു. അഖിലയുടെ അച്ഛൻ അശോകനും ഇക്കാര്യം സ്ഥീരികരിച്ചിട്ടുണ്ട്. ഇത്ര പെട്ടെന്ന് ഇത്ര രഹസ്യമായി വിവാഹം നടത്തിയതിൽ ദുരൂഹതയുണ്ടെന്ന് അശോകൻ പറഞ്ഞു.

വിവാഹം വീണ്ടും നടന്നതായി അഖില തന്നെയാണ് പറഞ്ഞതെന്ന് അശോകൻ വ്യക്തമാക്കി. 20 ദിവസത്തോളമായി ഇക്കാര്യം അറിഞ്ഞിട്ട്. ഒരു മാദ്ധ്യമ പ്രവർത്തകൻ മുഖേനയാണ് ഇക്കാര്യം ഞാൻ അറിഞ്ഞത്. അതിനുശേഷം മകളുമായി ബന്ധപ്പെട്ട് കാര്യം തിരക്കിയപ്പോൾ ശരിയാണ് എന്ന് പറഞ്ഞു. ഇത് വേണമായിരുന്നു എന്ന് ചോദിച്ചപ്പോൾ മറ്റേത് ഡൈവോഴ്സ് ചെയ്തു എന്നാണ് മകൾ പറഞ്ഞത്. എല്ലാം അവരുടെ വ്യക്തിപരമായി ഇഷ്ടമല്ലേ. ഞാൻ എന്ത് ചെയ്യാൻ…

എന്തിനാണ് ഇത്രയും രഹസ്യമായി ഇത് നടത്തിയത് എന്നും ഇതിന് പിന്നിലുള്ള കളി എന്താണെന്നും തനിക്ക് മനസ്സിലാവില്ലെന്ന് അശോകൻ പറയുന്നു. ഇതിൽ ദുരൂഹതയുണ്ട്. ചെറുക്കന്റെ പേരോ, ചെറുക്കൻ ആരാണെന്നോ തനിക്കറിയില്ല. തിരുവനന്തപുരം കാരനാണെന്ന് മാത്രമാണ് വിവരം. ഒരു ദിവസം മകളെ വിളിച്ചപ്പോൾ ചെറുക്കന്റെ അമ്മയുമായി താൻ സംസാരിച്ചതായും അശോകൻ പറഞ്ഞു. അവരുടെ ഭർത്താവ് ‍ഡിഎംഒ ആണെന്നോ മറ്റോ പറഞ്ഞു. പലരും എന്നെ വിളിച്ചു ചോദിച്ചെങ്കിലും എനിക്ക് ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ പാടില്ല. നിങ്ങൾ അറിയുന്നത് പോലെ മാത്രമേ എനിക്കും അറിയാവൂ. ഞാൻ ഇപ്പൊ ഇതിൽ എന്തു പറയാൻ അശോകൻ ചോദിച്ചു.

ഷെഫിൻ ജഹാനുമായുള്ള ബന്ധം വേർപ്പെടുത്തുന്നത് എന്താണെന്ന് ഇതുവരെ അഖില പറഞ്ഞിട്ടില്ല. ചങ്കുവട്ടിയിൽ അവസാനം കാണാൻ പോയപ്പോഴും ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ലാസ്റ്റ് കാണാൻ പോയപ്പോൾ എൻഐഎ പോപ്പുലർ ഫ്രണ്ടുകാരെ റെയ്ഡ് ചെയ്യുന്ന സമയമായിരുന്നു. അവൾ ഭയന്നു വിറച്ചുനിൽക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ഭയത്തോടു കൂടിയാണ് അവൾ സംസാരിച്ചത്. എന്തിന് ഭയപ്പെടുന്നു എന്നൊന്നും അറിയില്ല.

വിവാഹം വീണ്ടും കഴിഞ്ഞുവെന്ന് അറിഞ്ഞിട്ടും വലിയ ടെൻഷൻ ഒന്നും തോന്നിയില്ല കാരണം കുറെ കാലമായില്ലേ ഇതിന്റെ പിറകേ നടക്കുന്നു. എനിക്ക് ഇതിൽ ഒന്നും ചെയ്യാൻ പറ്റത്തില്ല. സുപ്രീംകോടതി ഇടപെട്ട കാര്യമാണ്. പോലീസിനെയോ കോടതിയോ അറിയിക്കാനും ഞാൻ പോയിട്ടില്ല. കോടതിയിൽ പോകുന്ന കാര്യം സജീവമായി ആലോചിക്കുന്നുണ്ടെന്നും അശോകൻ കൂട്ടിച്ചേർത്തു.

ഇത്ര രഹസ്യമായി കല്യാണം നടത്തുന്നത് എന്തായാലും അപകടം ആണല്ലോ. അങ്ങനെയുള്ള പേടിയുണ്ട്. അവർ ഇതൊക്കെ ദുരുപയോഗം ചെയ്യും. അല്ലെങ്കിൽ പിന്നെ രഹസ്യമായി കല്യാണം കഴിക്കേണ്ട കാര്യം എന്താണ് അശോകൻ ചോദിക്കുന്നു.

അഖില എപ്പോൾ തിരിച്ചുവന്നാലും സ്വീകരിക്കാൻ ഞങ്ങൾ തയ്യാറാണ്. അവൾക്ക് എപ്പോൾ വേണമെങ്കിലും വരാം, നമ്മുടെ മകളല്ലേ അഖിലയുടെ അച്ഛൻ അശോകൻ നീർവികാരനായി പറഞ്ഞു.

Tags: VAIKKAMAkhilaAshok
Share
Tweet
SendShare

More News from this section

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies