വാഷിംഗ്ടൺ: മൃതശരീരത്തെ ബലാത്സംഗം ചെയ്ത സംഭവത്തിൽ അമേരിക്കയിൽ ആശുപത്രി സെക്യൂരിറ്റി ഗാർഡ് അറസ്റ്റിൽ. കഴിഞ്ഞ മാസം അരിസോണിലെ ആശുപത്രിയിലാണ് സംഭവം നടന്നത്. 46 കാരനായ റാൻഡൽ ബേർഡാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബർ 22 നായിരുന്നു കേസിന് ആസ്പദമായ സംഭവം.
79 കാരിയുടെ മൃതദേഹം മോർച്ചറിയിലേക്ക് കൊണ്ട് പോകുന്നതിനും ഫ്രീസറിൽ സൂക്ഷിക്കുന്നതിനുമുള്ള ചുമതല റാൻഡൽ ബേർഡിനായിരുന്നു.
എന്നാൽ, ഇയാൾ മൃതശരീരം മോർച്ചറിയിലേക്ക് മാറ്റുന്നതിന് മുമ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നാണ് സഹപ്രവർത്തകർ പറയുന്നത്. സഹപ്രവർത്തകരുടെ പരാതിയിന്മേൽ സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
തനിക്ക് എന്താണ് സംഭവിച്ചതെന്ന് ഓർമ്മയില്ലെന്നാണ് പ്രതി കോടതിയിൽ പറഞ്ഞത്. എന്നാൽ മൃതദേഹത്തിൽ നിന്നും റാൻഡറുടെ ശരീര സ്രവങ്ങൾ കണ്ടെത്തിയിരുന്നു. കൂടാതെ, മൃതദേഹത്തിൽ മുറിവുകളും ബോഡി ബാഗ് കീറിയതായും കണ്ടെത്തി. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി ആശുപത്രി അധികൃതരും അറിയിച്ചു.