തെന്നിന്ത്യൻ താരം വിജയ് സേതുപതിയെ നായകനാക്കി മിഷ്‌കിൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ട്രെയിൻ. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പീരീഡ് ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രമാണ് ട്രെയിൻ. ചിത്രത്തിൽ വളരെ വ്യത്യസ്മായ ലുക്കിലായിരിക്കും ചിത്രത്തിൽ വിജയ് സെതുപതി എത്തുക.
. @DirectorMysskin ‘s #Train first look.@theVcreations @fowziafathima @RIAZtheboss @teamaimpr pic.twitter.com/RLmygVvuRI
— VijaySethupathi (@VijaySethuOffl) November 30, 2023
ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത് വന്നതോടെ ആരാധകരുടെ ആകാംക്ഷ വീണ്ടും കൂടിയിരിക്കുകയാണ്. സേതുപതി റെട്രൊ ലുക്കിൽ എത്തുമെന്നാണ് ആദ്യം പുറത്തു വന്ന വാർത്തകൾ. ചിത്രത്തിന്റെ പ്രഖ്യാപനത്തിന് ശേഷം സേതുപതി റെട്രോ ലുക്കിലാണ് പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നതും. മുറി മീശയും കട്ടി കണ്ണടയും വച്ച സേതുപതിയുടെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ നിറയുകയും ചെയ്തിരുന്നു.
എന്നാൽ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ സാൾട്ട് ആന്റ് പെപ്പർ ലുക്കിലാണ് സേതുപതി. ആരാധകർ വളരെ ആവേശത്തോടെയാണ് പോസ്റ്റർ ഏറ്റെടുത്തിരിക്കുന്നതും. അതേസമയം സേതുപതിയുടെ വരാനിരിക്കുന്ന മറ്റൊരു ചിത്രമാണ് വിടുതലൈ 2. ചിത്രത്തിലും അദ്ദേഹം റെട്രോ ലുക്കിലാകും എത്തുന്നതെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ചിത്രത്തിൽ സൂരിയും പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ട്.