മനാമ: ബഹ്റൈൻ നിയമകാര്യ മന്ത്രി യൂസുഫ് ബിൻ അബ്ദുൽ ഹുസൈൻ ഖലഫുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈനിലെ ഭാരതീയ സ്ഥാനപതി വിനോദ് കെ. ജേക്കബ്.
കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ നിയമം ഉൾപ്പടെ വിവിധ മേഖലകളിലുള്ള സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തു.
കൂടാതെ ബഹ്റൈനും ഭാരതവും തമ്മിൽ നിലനിൽക്കുന്ന ബന്ധം ശക്തിപ്പെടുത്താൻ വരും നാളുകളിൽ സാധിക്കുമെന്ന പ്രതീക്ഷയും നിയമകാര്യ മന്ത്രി യൂസുഫ് ബിൻ അബ്ദുൽ ഹുസൈൻ പങ്കുവെച്ചു.